undefined

മോശം കാലാവസ്ഥ: തായ് ഗുഹയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ബഡ്ഡി ഡൈവ് പരീക്ഷിച്ചേക്കും

മോശം കാലാവസ്ഥ: തായ് ഗുഹയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ബഡ്ഡി ഡൈവ് പരീക്ഷിച്ചേക്കും

Highlights

വടക്കന്‍ തായ്ലാന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ 'ബഡ്ഡി ഡൈവ്' (ഓരോ കുട്ടിക്കുമൊപ്പം ഒരു മുങ്ങല്‍ വിദഗ്ധനും നീന്തുക) രീതി പരീക്ഷിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

വടക്കന്‍ തായ്ലാന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ 'ബഡ്ഡി ഡൈവ്' (ഓരോ കുട്ടിക്കുമൊപ്പം ഒരു മുങ്ങല്‍ വിദഗ്ധനും നീന്തുക) രീതി പരീക്ഷിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാസംഘത്തിലുള്ള അമേരിക്കന്‍ മുങ്ങല്‍ വിദഗ്ധരാണ് ഇക്കാര്യംഅറിയിച്ചത്. ബഡ്ഡി ഡൈവര്‍ക്കൊപ്പം ഓക്‌സിജന്‍ സിലണ്ടറുമായി മറ്റൊരു ഡൈവറുമുണ്ടാകും.

കുട്ടികളെ മഴക്കാലം കഴിഞ്ഞുമാത്രം ഗുഹയ്ക്കുള്ളില്‍നിന്ന് പുറത്തുകൊണ്ടുവരാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഗുഹയ്ക്കുള്ളിലെ ഓക്‌സിജന്‍ അളവ് കുറയുന്നതിനാല്‍ പെട്ടെന്നുതന്നെ പുതിയ വഴി കണ്ടെത്തേണ്ടി വന്നിരിക്കുകയാണ്. അതു കൊണ്ടാണ് ബഡ്ഡി ഡൈവ് രീതി പരീക്ഷിക്കാനൊരുങ്ങുന്നത്.

അതേ സമയം കുട്ടികൾക്കൊപ്പം ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ പരിശീലകൻ കുട്ടികളുടെ മാതാപിതാക്കളോട് മാപ്പു ചോദിക്കുന്ന കത്തും ഇതിനിടെ പുറത്തുവന്നു. മുങ്ങൽ വിദഗ്ധരുടെ പക്കൽ കൊടുത്തുവിട്ട കത്തിലാണ് പരിശീലകൻ മാപ്പു ചോദിച്ചത്.

കുട്ടികളുടെ മാതാപിതാക്കൾ അറിയാൻ, ഇപ്പോൾ കുട്ടികളെല്ലാം സുരക്ഷിതരാണ്. രക്ഷാപ്രവർത്തകർ ഞങ്ങളെ നന്നായി ശ്രദ്ധിക്കുന്നു. കുട്ടികൾ സുരക്ഷിതരായിരിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്യും. നിങ്ങളുടെ പിന്തുണയ്ക്കു നന്ദി. ഇത്തരം സാഹചര്യമുണ്ടായതിൽ മാതാപിതാക്കളോടു മാപ്പു ചോദിക്കുന്നു, എന്നാണ് കത്തിലുണ്ടായിരുന്നത്.

More from this Section