undefined

ഇതുപോലൊരു കഥയുള്ള അവസാനത്തെ പെണ്‍കുട്ടിയായിരിക്കും ഞാന്‍-നാദിയ മുറാദ്

ഇതുപോലൊരു കഥയുള്ള അവസാനത്തെ പെണ്‍കുട്ടിയായിരിക്കും ഞാന്‍-നാദിയ മുറാദ്

Highlights

ഐ എസ് ക്യാമ്പില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും ലൈംഗിക അടിമയാക്കപ്പെടുകയും ചെയ്ത നാദിയ മുറാദ് ഇറാഖിലെ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയ ശേഷമാണ് ഇത് സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗിക അടിമയായിരുന്നു നാദിയ മുറാദ്. ഐഎസിന്റെ ക്രൂരതകള്‍ മുഖാമുഖം കണ്ട നിരവധി വനിതകളുടെ പ്രതിനിധി. പിന്നീട് ഐക്യരാഷ്ട്ര സഭയുടെ ഗുഡ് വില്‍ അംബാസഡറായി നാദിയ തിരഞ്ഞെടുക്കപ്പെട്ടു. മിഡില്‍ ഈസ്റ്റിനെ യുദ്ധക്കളമാക്കിയ ഐഎസിന്റെ പൈശാചിക കൃത്യങ്ങളെ ലോകം ഒന്നിച്ചെതിര്‍ക്കുമ്പോള്‍ 2018ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നാദിയയെ തേടിവന്നിരിക്കുന്നു. യുദ്ധകാലത്ത് ലൈംഗികാക്രമണങ്ങൾക്ക് ഇരയായവരെ സംരക്ഷിക്കുന്നതിൽ വ്യാപൃതനായ കോംഗൊ ഗൈനക്കോളജിസ്റ്റ് ഡെനിസ് മുക്‌വെഗെക്കൊപ്പം നോബൽ പുരസ്കാരം പങ്കു വെക്കുകയാണ് നാദിയ.

ഇസ്ലാമിക് ഭീകരത അതിന്റെ മുഴുവൻ പൈശാചികതയോടുംകൂടി വേട്ടയാടിയ 23കാരിയായ യുവതിയാണ് നാദിയ മുറാദ്. ഒരു സിനിമാക്കഥയെ വെല്ലുന്ന ജീവിതം ആണ് നാദിയ മുറാദിന്റേത്. ആഗോളതലത്തില്‍ ഭീതിയുണര്‍ത്തിയ ഇസ്ലാമിക് സ്‌റ്റേറ്റെന്ന ഐഎസിന്റെ കൊടും പീഡനങ്ങളുടെ നിരവധി വാര്‍ത്തകര്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇറാഖില്‍ ഐഎസിന്റെ തടവറയില്‍ തീവ്രവാദികളാല്‍ ലൈംഗിക അടിമയാക്കപ്പെട്ടിരുന്ന നാദിയയുടെ വെളിപ്പെടുത്തലുകള്‍ ക്രൂരത എത്രത്തോളമായിരുന്നുവെന്നതിന്റെ യഥാര്‍ഥ ചിത്രമാണ് ലോകത്തിന് കാട്ടിത്തരുന്നത്.

'നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം വെറും കെട്ടുകഥകൾ' എന്ന ബെന്യാമിൻ വാചകത്തിനോട് സാമ്യമുള്ളത്രയും അവിശ്വസനീയം ആയിരുന്നു നാദിയ മുറാദിന്റെ ജീവിത യാത്ര.

ഐ എസ് ക്യാമ്പില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും ലൈംഗിക അടിമയാക്കപ്പെടുകയും ചെയ്ത നാദിയ മുറാദ് ഇറാഖിലെ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയ ശേഷമാണ് ഇത് സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. യസീദി സത്രീയായിരുന്ന തനിക്കെതിരെ അതിക്രൂരമായ പീഡനമാണ് അരങ്ങേറിയതെന്ന് കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ അവള്‍ പറഞ്ഞു. ബന്ധുക്കളെ കണ്‍മുന്നിലിട്ട് കൊന്നതിന് ശേഷമായിരുന്നു നാദിയയെ ഐഎസ് സംഘം തട്ടിക്കൊണ്ട് പോയത്.

"പിടികൂടിയ പുരുഷന്‍മാരെയെല്ലാം കൊന്നോടുക്കിയ ശേഷം സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കുകയായിരുന്നു. അതിക്രൂരമായ ലൈംഗിക പീഡനമായിരുന്ന ക്യാമ്പുകള്‍ താനടക്കമുള്ളവര്‍ നേരിടേണ്ടിവന്നത്. മരണമായിരുന്നു ഭേദമെന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ലൈംഗിക അടിമകളാക്കിയതിന് പകരം കൊല്ലപ്പെട്ടിരുന്നെങ്കിലെന്നായിരുന്നു എല്ലാവരുടേയും സ്വപ്നം.": നാദിയ 'ദി ലാസ്റ്റ് ഗേള്‍' എന്ന തന്റെ ആത്മകഥയിൽ പറയുന്നു.

ഒരു സ്ത്രീ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും അന്തസ്സിനെ കവർന്നെടുക്കാൻ ശ്രമിച്ച ഭീകരതയ്ക്ക് കീഴടങ്ങാൻ പക്ഷെ നാദിയ ഒരുക്കമായിരുന്നില്ല. ജര്‍മ്മനിയില്‍ അഭയം പ്രാപിച്ച നാദിയ, 2015ല്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു. ഒരിക്കല്‍ ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ ബോധം നഷ്ടമായിട്ടും ആറു പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തെന്നും നിരവധി യുവതികള്‍ ഇപ്പോഴും ഐ.എസിന്റെ തടവറയില്‍ ഉണ്ടെന്നും അവര്‍ വെളിപ്പെടുത്തിയത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഐഎസിന്റെ ക്രൂരമായ പീഡനങ്ങളില്‍ നിന്നും, മരണത്തില്‍ നിന്ന് തന്നെയും രക്ഷപ്പെട്ട നാദിയ യുഎന്‍ സുരക്ഷ കൗണ്‍സിലിനോട് ഉന്നയിച്ച സംശയങ്ങൾ വലിയ ചർച്ചയായിരുന്നു. .

'എന്റെ അമ്മയുടെയും സഹോദരന്റെയും ശവശരീരങ്ങള്‍ പരിശോധിക്കപ്പെടാതെയും സംരക്ഷിക്കപ്പെടാതെയും പൊതു ശ്മാശനത്തില്‍ കിടക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. തങ്ങളുടെ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ച ശേഷവും ഐഎസ്‌ തീവ്രവാദികള്‍ അറസ്റ്റ് ചെയ്യപ്പെടാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. കൗണ്‍സിലില്‍ ഐഎസിനെ അനുകൂലിക്കുന്നവര്‍ ആരുമില്ലാതിരുന്നിട്ടും നടപടിയുമായി നിങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്തതെന്തുകൊണ്ടാണെന്നും എനിക്കറിയില്ല.' നാദിയയുടെ ഈ ചോദ്യങ്ങൾ ലോക മനസ്സാക്ഷിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.

ഐഎസിന്റെ ക്രൂരതകള്‍ മുഖാമുഖം കണ്ട നിരവധി വനിതകളുടെ പ്രതിനിധിയായി നാദിയ മുറാദിന് തങ്ങള്‍ അനുഭവിച്ച ദുരന്തങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സാക്ഷിയായി. മനുഷ്യാവകാശ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷക അമാല്‍ ക്ലൂണിയാണ് നാദിയയുടെ പ്രശ്നങ്ങള്‍ കോടതിയ്ക്ക് മുമ്പാകെ അവതരിപ്പിച്ചത്.

"നാദിയ നിന്റെ കാര്യത്തിൽ ഞങ്ങൾ പരാജയപ്പെട്ടതിനു മാപ്പ്, മുറാദിന്റെ ഐക്യരാഷ്ട്ര സഭയുടെ ഗുഡ്‌വിൽ അംബാസഡറായുള്ള നിയമനം മനുഷ്യക്കടത്തിന് ഇരയാകുന്ന എല്ലാവരുടെയും ജീവിതത്തിൽ വഴിത്തിരിവാകും." നാദിയ മുറാദിനെ അഭിസംബോധന ചെയ്ത കൊണ്ട് അമൽ ക്ലൂണി ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗത്തിലെ വാചകങ്ങളാണ് ഇത്.

നാദിയയുടെ വ്യക്തിഗത വെബ്സൈറ്റ് പ്രകാരം മനുഷ്യക്കടത്ത്, വംശഹത്യ എന്നിവയുടെ ഇരകളായവരെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ്ക്കാന്‍ സഹായിക്കുക എന്നതാണ് പ്രാഥമിക ലക്‌ഷ്യം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള കൂടുതല്‍ സാധ്യതകളാണ് നോബൽ പുരസ്‌കാര ലബ്ധിയിലൂടെ അവർക്ക് വന്നു ചേർന്നിരിക്കുന്നത്. മൂന്നു വര്‍ഷത്തോളം യുഎന്‍ സുരക്ഷാ കൗണ്‍സിലിനൊപ്പം യസീദി സ്ത്രീകള്‍ക്കായി പ്രവര്‍ത്തിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സ്വതന്ത്ര്യ ചിന്തയ്ക്കുള്ള പുരസ്‌കാരമായ സഖാറോവ് പുരസ്‌കാരം അതിനിടെ ഇവരെ തേടിയെത്തി.

"I want to be the LAST GIRL in the World with a Story like Mine" എന്ന് പറഞ്ഞു കൊണ്ടാണ് 'The Last Girl: My Story of Captivity, and My Fight Against the Islamic state' എന്ന തന്റെ ആത്മകഥ അവസാനിപ്പിക്കുന്നത്. ആ നിശ്ചയദാർഢ്യത്തിന്റെയും, മനക്കരുത്തിന്റെയും പ്രതിഫലം ആണ് ഈ നോ

More from this Section

Highlights

ഐ എസ് ക്യാമ്പില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും ലൈംഗിക അടിമയാക്കപ്പെടുകയും ചെയ്ത നാദിയ മുറാദ് ഇറാഖിലെ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയ ശേഷമാണ് ഇത് സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്