undefined

കേരളത്തിലെ സദാചാര ആങ്ങളമാരെ വെല്ലും ഈ ബ്രിട്ടീഷ് ആങ്ങള

കേരളത്തിലെ സദാചാര ആങ്ങളമാരെ വെല്ലും ഈ ബ്രിട്ടീഷ് ആങ്ങള

Highlights

  • സ്ത്രീകൾ പബ്ബിൽ പോകുന്നതും സിഗരറ്റ് വലിക്കുന്നതും കണ്ട് തന്റെ മനസ് വിങ്ങുകയാണെന്നും യുവ മതപുരോഹിതൻ വീഡിയോയിൽ പറയുന്നു

സ്ത്രീകളുടെ വസ്ത്രധാരണം കാരണം പൊതു ഇടത്തിൽ ഇറങ്ങാനാകുന്നില്ലെന്ന് ഇസ്ലാം പുരോഹിതൻ. ലണ്ടനിലെ സ്ത്രീകളുടെ വസ്ത്രധാരണം ഹറാമാണെന്നും സത്രീകളുടെ വസ്ത്രധാരണം കണ്ട് തന്റെ ഹൃദയം നുറുങ്ങിയെന്നും ഇതിനാൽ തനിക്ക് പുറത്തിറങ്ങാനാവുന്നില്ലെന്നുമാണ് പുരോഹിതന്റെ വാദം. സംസാരത്തിനിടെ വിങ്ങിവിങ്ങി കരയുന്ന പുരോഹിതന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സ്ത്രീകൾ പബ്ബിൽ പോകുന്നതും സിഗരറ്റ് വലിക്കുന്നതും കണ്ട് തന്റെ മനസ് വിങ്ങുകയാണെന്നും യുവ മതപുരോഹിതൻ വീഡിയോയിൽ പറയുന്നു. എത്തേയിസ്റ്റ് റിപ്പബ്ലിക്കിന്റെ പേജിലാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീകൾ വീടിനുള്ളിൽ ഒതുങ്ങിയിരിക്കേണ്ടവരാണോയെന്നും സ്ത്രീകൾ പ്രശ്നമായി തോന്നുന്നെങ്കിൽ വീട്ടിൽ ഒതുങ്ങിയിരിക്കാനും വീഡിയോയ്ക്ക് മറുപടിയുമായെത്തിയവര്‍ പറയുന്നു.


ഡിസംബര്‍ ഒന്നിന് മലപ്പുറത്ത് എയിഡ്സിനെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി ഫ്ലാഷ്മോബ് നടത്തിയ മുസ്ലിം പെൺകുട്ടികൾക്കെതിരെ പ്രചരണവുമായി മതമൗലികവാദികൾ രംഗത്തെത്തിയിരുന്നു. ഇത് കേരളത്തിൽ ചര്‍ച്ചയാകുകയും പെൺകുട്ടികൾക്കെതിരെ ആശ്ലീല പരാമർശവുമായെത്തിയ ആളുകൾക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തിരുന്നു.

More from this Section

Highlights

  • സ്ത്രീകൾ പബ്ബിൽ പോകുന്നതും സിഗരറ്റ് വലിക്കുന്നതും കണ്ട് തന്റെ മനസ് വിങ്ങുകയാണെന്നും യുവ മതപുരോഹിതൻ വീഡിയോയിൽ പറയുന്നു