undefined

ഉദ്ഘാടന മത്സരത്തിൽ സൗദിയെ തകർത്ത് റഷ്യയുടെ തുടക്കം: ജയം അഞ്ച് ഗോളുകൾക്ക്

ഉദ്ഘാടന മത്സരത്തിൽ സൗദിയെ തകർത്ത് റഷ്യയുടെ തുടക്കം: ജയം അഞ്ച് ഗോളുകൾക്ക്

Highlights

ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. സൗദി അറേബ്യയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് റഷ്യ തുടങ്ങിയത്.

ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. സൗദി അറേബ്യയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് റഷ്യ തുടങ്ങിയത്. യൂറി ഗാസിന്‍സ്‌കി, ഡെനിസ് ചെറിഷേവ്, അര്‍ട്ടം സ്യൂബ, അലക്‌സാണ്ടര്‍ ഗോലോവിന്‍ എന്നിവരാണ് റഷ്യയുടെ ഗോളുകള്‍ നേടിയത്.

ആദ്യ പകുതിയിൽ രണ്ടും രണ്ടാം പകുതിയിൽ മൂന്നും ഗോളുകൾ നേടിയാണ് റഷ്യയുടെ തേരോട്ടം. ഇന്‍‌ജുറി ടൈമിൽ ഇരട്ടഗോളുമായി ഞെട്ടിച്ച് ആതിഥേയർ. 90–ാം മിനിറ്റ് പിന്നിടുമ്പോൾ മൂന്നു ഗോളിനു മുന്നിലായിരുന്ന റഷ്യ, ഇൻജുറി ടൈമിൽ രണ്ടു ഗോൾ കൂടി നേടി ആകെ ഗോൾനേട്ടം അഞ്ചാക്കി ഉയർത്തി.

ഗോൾ പൊസഷനിൽ സൗദിയായിരുന്നു മുന്നിലെങ്കിലും ആക്രമണത്തിൽ റഷ്യ ബഹുദൂരം മുന്നിലായിരുന്നു. പന്ത്രണ്ടാം മിനിറ്റിൽ ഗസിൻസ്കിയിലൂടെയാണ് സൗദി ആദ്യം ലീഡ് നേടിയത്. നാൽപത്തിമൂന്നാം മിനിറ്റിൽ ചെറിഷേവ് മിന്നുന്ന ഒരു ഗോളിലൂടെ ലീഡ് ഉയർത്തി.

More from this Section

Highlights

ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. സൗദി അറേബ്യയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് റഷ്യ തുടങ്ങിയത്.