undefined

കൊറിയയോട് തോറ്റു: ലോകചാമ്പ്യന്മാർ ലോകകപ്പിൽ നിന്ന് പുറത്ത്

കൊറിയയോട് തോറ്റു: ലോകചാമ്പ്യന്മാർ ലോകകപ്പിൽ നിന്ന് പുറത്ത്

Highlights

കൊറിയയുടെ വമ്പിന് മുന്നില്‍ കളി മറന്ന ലോക ചാമ്പ്യന്മാര്‍ എതിരില്ലാത്ത രണ്ടു ഗോളിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

കൊറിയയോട് തോറ്റ് വിഖ്യാത ജര്‍മന്‍ പട ലോകകപ്പില്‍ നിന്ന് പുറത്ത്. ദക്ഷിണ കൊറിയയുടെ വമ്പിന് മുന്നില്‍ കളി മറന്ന ലോക ചാമ്പ്യന്മാര്‍ എതിരില്ലാത്ത രണ്ടു ഗോളിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. നിര്‍ണായക കളിയില്‍ ലോക ചാമ്പ്യന്മാരുടെ പകിട്ട് പുറത്തെടുക്കുമെന്ന് കരുതിയിരുന്ന ജര്‍മനി ദക്ഷിണ കൊറിയക്ക് മുന്നില്‍ ശരിക്കും വെള്ളം കുടിച്ചു.

പ്രതീക്ഷകള്‍ക്ക് വിപരീതമായി ജര്‍മനിയുടെ വമ്പിനെതിരെ സമര്‍ദമില്ലാതെയുള്ള കളിയാണ് ദക്ഷിണ കൊറിയ പുറത്തെടുത്തത്. തങ്ങളുടെ സ്വതസിദ്ധമായ ഫോം കണ്ടെത്താനാകാത്തത് ജര്‍മനിയെ വലച്ചതോടെ എല്ലാ അര്‍ഥത്തിലും ജര്‍മനി തകര്‍ന്നു. ജര്‍മനി അവസരങ്ങള്‍ എണ്ണിയെണ്ണി നഷ്ടപ്പെടുത്തുന്നത് കണ്ട മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ വീണ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി തോറ്റ് പുറത്തായത്. 93-ാം മിനിറ്റില്‍ കിം യങ് ഗ്വോനും 96-ാം മിനിറ്റില്‍ സോന്‍ ഹ്യൂങ്-മിന്നുമാണ് കൊറിയയുടെ ചരിത്രം കുറിച്ച ഗോളുകള്‍ നേടിയത്. ഒപ്പം ജര്‍മനിയെ പരാജയപ്പെടുത്തുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന റെക്കോഡും റെക്കോഡും ദക്ഷിണ കൊറിയക്ക് സ്വന്തമായി.

നിലവിലെ ചാമ്പ്യന്‍മാരായെത്തി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയെന്ന ദുര്‍വിധിയാണ് ജര്‍മനിയെ കാത്തിരുന്നത്. 2010-ല്‍ ഇറ്റലിക്കും 2014ല്‍ സ്‌പെയിനിനും സംഭവിച്ചത് 2018ല്‍ ജര്‍മനിക്കും സംഭവിച്ചു. അതു മാത്രമല്ല, 1938-1938-ന് ശേഷം ജര്‍മനി ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്.

More from this Section

Highlights

കൊറിയയുടെ വമ്പിന് മുന്നില്‍ കളി മറന്ന ലോക ചാമ്പ്യന്മാര്‍ എതിരില്ലാത്ത രണ്ടു ഗോളിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.