undefined

വെസ്റ്റ് ഇന്‍ഡീസിനെതിരേ അരങ്ങേറ്റ ടെസ്റ്റില്‍പൃഥ്വി ഷായുടെ സെഞ്ചുറി

വെസ്റ്റ് ഇന്‍ഡീസിനെതിരേ അരങ്ങേറ്റ ടെസ്റ്റില്‍പൃഥ്വി ഷായുടെ  സെഞ്ചുറി

Highlights

വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനവുമായി 18കാരന്‍ പൃഥ്വി ഷാ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 99 പന്തില്‍...

വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനവുമായി 18കാരന്‍ പൃഥ്വി ഷാ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 99 പന്തില്‍ 15 ബൗണ്ടറി സഹിതമാണ് ഷായുടെ സെഞ്ചുറി. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 15-ാമത്തെ ഇന്ത്യന്‍ താരമാണ് ഷാ. നേരത്തെ 56 പന്തില്‍ ഷാ തന്റെ ആദ്യ അര്‍ധസെഞ്ചുറി നേടിയിരുന്നു.

പ്രിഥ്വി നേടിയ നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ മികവോടെ മുന്നേറുന്നു. ആദ്യ ഓവറില്‍ തന്നെ കെ.എല്‍ രാഹുലിനെ പൂജ്യത്തില്‍ നഷ്ടപ്പെട്ട ഇന്ത്യയെ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പ്രിഥ്വി ഷാ- ചേതേശ്വര്‍ പൂജാര സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന 293ാം താരമാണ് ഷാ. പതിനെട്ട് വയസ് മാത്രമാണ് ഷായുടെ പ്രായം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവിനു വിപരീതമായി ഒരു ദിവസം മുന്‍പെ പ്രഖ്യാപിച്ച 12 അംഗ ടീമില്‍ നിന്നു പ്രതീക്ഷിച്ചതു പോലെ ഷാര്‍ദൂല്‍ ഠാക്കൂര്‍ പുറത്തായി. അശ്വിന്‍, ജഡേജ എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവ് സ്പിന്‍ നിരയ്ക്കു നേതൃത്വം നല്‍കും. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍.

നേരത്തെ ഇംഗ്ലണ്ടിനെതിരേ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഷാ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മായങ്ക് അഗര്‍വാള്‍, മുഹമ്മദ് സിറാജ്, ഹനുമാ വിഹാരി എന്നിവര്‍ ടീമിലില്ല.

വിന്‍ഡീസ് നിരയില്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ കളിക്കില്ല. ഹോള്‍ഡര്‍ക്ക് പകരം ക്രെയ്ഗ് ബ്രാത്വെയ്റ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്. കെമര്‍ റോച്ചും വിന്‍ഡീസ് നിരയിലില്ല. ഷെര്‍മാന്‍ ലൂയിസ്, സുനില്‍ ആംബ്രിസ് എന്നിവര്‍ വിന്‍ഡീസ് ടീമില്‍ കളിക്കും. ഷെര്‍മാന് അത് അരങ്ങേറ്റമാണ്.

More from this Section

Highlights

വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനവുമായി 18കാരന്‍ പൃഥ്വി ഷാ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 99 പന്തില്‍...