undefined

ബ്രെയിൻ ട്യൂമ‌ർ ബാധിതരേ ഇതാ ഒരു ആശ്വാസ വാർത്ത

ബ്രെയിൻ ട്യൂമ‌ർ ബാധിതരേ ഇതാ ഒരു ആശ്വാസ വാർത്ത

Highlights

എസ്പിഎംഎഫ് എന്നാണ് വിപ്ലവകരമായ ഈ കണ്ടുപിടുത്തത്തിന് പേര് നൽകിയിരിക്കുന്നത്.

ബ്രെയിൻ ട്യൂമർ ബാധിതരായവർക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ എയർഫോഴ്സിലെ മുൻ ഡോക്ടർ. വി.ജി വസിഷ്ഠയാണ് ബ്രെയിൻ ട്ര്യൂമർ ബാധിച്ച ആളുകൾക്ക് കീമോ തെറാപ്പിയുടേയോ ശസ്ത്രക്രിയയുടെയോ സഹായമില്ലാതെ രോ​ഗത്തിൽനിന്നും മുക്തിനേടാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. എസ്പിഎംഎഫ് എന്നാണ് വിപ്ലവകരമായ ഈ കണ്ടുപിടുത്തത്തിന് പേര് നൽകിയിരിക്കുന്നത്. എയറോ സ്പേസ് മെഡിസിനിലെ റേഡിയോളജി വിഭാഗത്തിന്റെ തലവനായിരുന്നു വി.ജി വസിഷ്ഠ.

എസ്പിഎംഎഫിന്റെ സഹായത്തോടെ ബ്രെയിൻ ട്യൂമർ ബാധിച്ച രോ​ഗികൾക്ക് നീണ്ടുനിൽക്കുന്ന കീമോതെറാപ്പികളുടെയും, ശസ്ത്രക്രിയകളുടെയും മനം മടുപ്പിക്കുന്ന മരുന്നുകളുടെയും ലോകത്തുനിന്നും വിമോചനം സാധ്യമാക്കുന്നു. കാന്തിക തരം​ഗങ്ങളെ ഒരു പ്രത്യേക ഫ്രീക്വൻസിയിൽ എത്തിച്ചശേഷമാണ് ചകിത്സ, സാധാരണയായി ഇത്തരം രോ​ഗികളിൽ കീമോതെറാപ്പി നൽകുമ്പോൾ രോ​ഗബാധിതമായ പ്രദേശത്തോടൊപ്പം ചുറ്റുമുള്ള നല്ല കോശങ്ങളും നശിച്ച് പോകാറുണ്ട്. എന്നാൽ എസ്പിഎംഎഫ് ചികിത്സ വഴി ഇത്തരം പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ലെന്നതും രോ​ഗികൾക്ക് ആശ്വാസമാണ്.


More from this Section

Highlights

എസ്പിഎംഎഫ് എന്നാണ് വിപ്ലവകരമായ ഈ കണ്ടുപിടുത്തത്തിന് പേര് നൽകിയിരിക്കുന്നത്.