undefined

ഉത്തരാഖണ്ഡിൽ ദിനോസറിനോട് സാമ്യമുള്ള ജീവിയുടെ അവശിഷ്ടം കണ്ടെത്തി

ഉത്തരാഖണ്ഡിൽ ദിനോസറിനോട് സാമ്യമുള്ള ജീവിയുടെ അവശിഷ്ടം കണ്ടെത്തി

Highlights

  • ദിനോസറിനോട് സാമ്യമുള്ള വെറും 28 സെന്റിമീറ്റർ മാത്രം നീളമുള്ള ജീവിയെ കണ്ടത്തിയത്
  • ഈ ജീവിക്ക് ചെറിയ ദിനോസറിനോട് സാമ്യം ഉണ്ടെന്നും എന്നാൽ 65 ദശലക്ഷം വർഷങ്ങൾക്കു മുൻപ് മൺമറഞ്ഞുപോയതാണ് പറക്കാനാകാത്ത ഈ ദിനോസറുകളെന്നും ഗവേഷകർ പറയുന്നു

ഉത്തരാഖണ്ഡിൽ ദിനോസറിനോട് സാമ്യമുള്ള ജീവിയുടെ അവശിഷ്ടം കണ്ടെത്തി. ഉത്തരാഖണ്ഡിലെ ചെറിയ പട്ടണമായ ജസ്പൂരിൽ നിന്നാണ് ദിനോസറിനോട് സാമ്യമുള്ള വെറും 28 സെന്റിമീറ്റർ മാത്രം നീളമുള്ള ജീവിയെ കണ്ടത്തിയത്. എല്ലിൽ നിന്നും മാംസം പൂർണ്ണമായും വിട്ടുപോകാത്ത രീതിയിലുള്ള നിലയിലാണ് ജീവിയുടെ മൃതദേഹം ലഭിച്ചത്. 35 വർഷമായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന വൈദ്യുത നിലയത്തിന്റെ ഭാഗത്തുനിന്നാണ് അത് വൃത്തിയാക്കിയ ഇലക്ട്ര്യീഷ്യന് ദിനോസറിനോട് സാമ്യമുള്ള ജീവിയുടെ അവശിഷ്ടം ലഭിച്ചത്.

ഈ ജീവിക്ക് ചെറിയ ദിനോസറിനോട് സാമ്യം ഉണ്ടെന്നും എന്നാൽ 65 ദശലക്ഷം വർഷങ്ങൾക്കു മുൻപ് മൺമറഞ്ഞുപോയതാണ് പറക്കാനാകാത്ത ഈ ദിനോസറുകളെന്നും ഗവേഷകർ പറയുന്നു. അതുകൊണ്ടു തന്നെ ഇത്രയും വർഷം ഇവ കേടുകൂടാതെങ്ങനെയിരുന്നു എന്നത് ​ഗവേഷകരെയും കുഴയ്ക്കുന്ന ചോദ്യമാണ്. ഇതിന്റെ കാലപ്പഴക്കവും മറ്റും കൃത്യമായി മനസ്സിലാക്കുന്നതിനായി കാർബൺ ഡേറ്റിംഗ് അടക്കമുള്ള ശാസ്ത്രീയ പരിശോധനക്കായി അയച്ചു കഴിഞ്ഞു.

ശാസ്ത്രീയ വിശകലനം പൂർത്തിയാകുന്നതുവരെ ഈ ജീവി ഒരു പ്രഹേളികയായി തുടരുമെന്ന് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് കൺസർവേറ്റർ ഡോ പരാഗ് മധുകർ ധാക്കടെ പറഞ്ഞു. കൂടാതെ ജസ്പൂരിൽ നിന്നും ലഭിച്ച ജീവിക്ക് പ്രത്യക്ഷത്തിൽ ദിനോസറുമായി സാമ്യമുണ്ടെന്നും എന്നാൽ ശാസ്ത്രീയ പരിശോധനകൾ വന്നതിനു ശേഷം മാത്രമേ കൃത്യമായൊരു തീരുമാനത്തിൽ എത്താനാകുകയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രയും കാലം ഈ രീതിയിൽ ഒരു ദിനോസറിന്റെ അവശി‌ഷ്ടം സൂക്ഷിച്ച് വയ്ക്കപ്പെടുക എന്നത് അസാധ്യമായൊരു കാര്യമാണെന്ന് ഡൽഹി യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി വിദ്ധ്യാർഥിയായ ആര്യൻ കുമാർ പറഞ്ഞു. കൂടാതെ കഴിഞ്ഞ 65 ദശലക്ഷം വർഷങ്ങൾക്കു മുൻപേ നോൺ-ഏവിയാൻ ദിനോസറുകൾക്ക് വംശനാശം സംഭവിച്ചുവെങ്കിലും മാംസഭോജികളായ തെറോപോഡ്സുമായി ഇവക്ക് സാമ്യമുണ്ടെന്നും ആര്യൻ കൂട്ടിച്ചേർത്തു. കൂടാതെ ദശലക്ഷം വർഷങ്ങൾക്കിപ്പുറവും ഫോസിൽ രൂപത്തിലേക്ക് മാറാതെ ഇത്രകാലം വലിയ കേടുപാടുകൾ കൂടാതെ ഒരു ദിനോസറിന്റെ അവശിഷ്ടം ലഭിക്കുക എന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരിക്കെ തന്നെയും മ്യൂസിയങ്ങളിൽ അവലംബിക്കാറുള്ള രാസ വസ്തുക്കൾ ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരുന്നൊരു ജീവിയുടെ അവശിഷ്ടാമണിതെങ്കിൽ പോലും എങ്ങനെ ജസ്പൂരിലെത്തി എന്നത് ഒരു ചോദ്യമാണെന്നും ആര്യൻ പറഞ്ഞു.

ഡ്രമോസോറസ്, കോലിയോഫസിസ്, എന്നീ ദിനോസറുകളോട് ഏറെ സാമ്യം തോന്നിക്കുന്നവയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന 28 സെന്റീമീറ്റർ മാത്രം വലുപ്പമുള്ള ജീവിയുടെ അവശിഷ്ടം. പ്രത്യക്ഷത്തിൽ മാംസഭോജിയായ തെറോപോഡ്സുമായും ഇതിന് അടുത്ത് സാമ്യം തോന്നിക്കുന്നുണ്ട്. കുമയൂൺ യൂണിവേഴ്സിറ്റിയിലെ ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞനായ ഡോ ബഹദൂർ കോട്ലിയക്ക് ലഭിച്ച ജീവിയുടെ അവശിഷ്ടം പരിശോധനക്കായി അയച്ചു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആടുകളുടെ വർഗത്തിൽ വരുന്ന ഏതെങ്കിലും ഒരു ജീവിയുടെ നശിപ്പിക്കപ്പെട്ട ഭ്രൂണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറയുന്നു.

More from this Section

Highlights

  • ദിനോസറിനോട് സാമ്യമുള്ള വെറും 28 സെന്റിമീറ്റർ മാത്രം നീളമുള്ള ജീവിയെ കണ്ടത്തിയത്
  • ഈ ജീവിക്ക് ചെറിയ ദിനോസറിനോട് സാമ്യം ഉണ്ടെന്നും എന്നാൽ 65 ദശലക്ഷം വർഷങ്ങൾക്കു മുൻപ് മൺമറഞ്ഞുപോയതാണ് പറക്കാനാകാത്ത ഈ ദിനോസറുകളെന്നും ഗവേഷകർ പറയുന്നു