undefined

സൂര്യനേക്കാള്‍ പ്രായമേറിയ നക്ഷത്രങ്ങളെ കണ്ടെത്തി

സൂര്യനേക്കാള്‍ പ്രായമേറിയ നക്ഷത്രങ്ങളെ കണ്ടെത്തി

Highlights

സൂര്യനേക്കാള്‍ പ്രായമേറിയതും , താപനില കുറഞ്ഞതുമാണ് ഈ തണുത്ത കുഞ്ഞന്‍ നക്ഷത്രങ്ങളെന്ന് ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് ആന്‍ഡ് അസ്‌ട്രോണമി വിഭാഗം ശാസ്ത്രജ്ഞനായ ഡോ. വീ ചുന്‍ ജാവോ പറയുന്നു...

സൗരയൂഥത്തിനു സമീപം ഏറ്റവും പ്രായമേറിയ നക്ഷത്രങ്ങളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ജോര്‍ജ്ജിയ യൂണിവേഴ്‌സിറ്റിയിലെ ജ്യോതി ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ അസ്‌ട്രോണമിക്കല്‍ ജേര്‍ണലിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. സൂര്യനേക്കാള്‍ പ്രായമേറിയതും , താപനില കുറഞ്ഞതുമാണ് ഈ തണുത്ത കുഞ്ഞന്‍ നക്ഷത്രങ്ങളെന്ന് ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് ആന്‍ഡ് അസ്‌ട്രോണമി വിഭാഗം ശാസ്ത്രജ്ഞനായ ഡോ. വീ ചുന്‍ ജാവോ പറയുന്നു.

സൗരയൂഥത്തിന്റെ വര്‍ത്തുളമായ ഒരു പ്രഭാവലയത്തിലാണ് ഇവ ആദ്യം കാണപ്പെട്ടതെന്ന് വിശദമാക്കിയ ശാസ്ത്രജ്ഞര്‍ ഈ പഠനത്തിനായി സൗരയൂഥത്തിനു ചുറ്റും പ്രായം കുറഞ്ഞ, പ്രായപൂര്‍ത്തിയായ അല്ലെങ്കില്‍ പഴക്കം ചെന്ന എത്ര നക്ഷത്രങ്ങള്‍ ഉണ്ടെന്നതിനെക്കുറിച്ച് ഒരു സെന്‍സസ് നടത്തിയിരുന്നു. ചിലിയന്‍ ആന്‍ഡീസ് താഴ്വരയിലുള്ള അമേരിക്കയുടെ സെറോ ടൊലോലോ ഇന്റര്‍ അമേരിക്കന്‍ ഒബ്‌സര്‍വേറ്ററി യില്‍ നിന്ന് വര്‍ഷങ്ങളായി ഈ നക്ഷത്രങ്ങളെ നിരീക്ഷിച്ച് വരികയായിരുന്നു ഇവര്‍.

നക്ഷത്രങ്ങളുടെ സ്ഥാനവും ചലനവും അളക്കാന്‍ ആസ്‌ട്രോമെറ്ററി എന്ന സാങ്കേതിക വിദ്യയാണ് ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചത്. 330 പ്രകാശ വര്‍ഷത്തിനുള്ളില്‍ 22 തണുത്ത കുള്ളന്‍ നക്ഷത്രങ്ങളെ(കൂള്‍ സബ്ഡ്വാര്‍ഫ്‌സ്) യാണ് ഇവര്‍ കണ്ടെത്തിയത്. ഇതില്‍ മൂന്നെണ്ണം 82 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. പ്രായമേറിയ കുള്ളന്‍ നക്ഷത്രങ്ങളെ കണ്ടെത്തിയ കൂട്ടത്തില്‍ ശാസ്ത്രജ്ഞര്‍ പഴയ ഇരട്ട നക്ഷത്രത്തെയും കണ്ടെത്തിയിരുന്നു. സാധാരണയായി പഴയനക്ഷത്രങ്ങള്‍ ഇരട്ടയായല്ല, ഒറ്റയ്ക്കാണ് കാണപ്പെടാറുള്ളത്. പഴയ നക്ഷത്രങ്ങളെത്തേടിയുള്ള യാത്ര വിജയകരമായാല്‍ ഒരുപക്ഷേ നമ്മള്‍ കണ്ടെത്തുക പുതിയ ഉപഗ്രഹങ്ങളെയായിരിക്കാമെന്നാണ് ഡോ. വീ ചുന്‍ ജാവോ പറയുന്നു.

More from this Section

Highlights

സൂര്യനേക്കാള്‍ പ്രായമേറിയതും , താപനില കുറഞ്ഞതുമാണ് ഈ തണുത്ത കുഞ്ഞന്‍ നക്ഷത്രങ്ങളെന്ന് ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് ആന്‍ഡ് അസ്‌ട്രോണമി വിഭാഗം ശാസ്ത്രജ്ഞനായ ഡോ. വീ ചുന്‍ ജാവോ പറയുന്നു...