undefined

ബഹിരാകാശത്ത് സ്വന്തം രാജ്യം നിർമ്മിക്കാനൊരുങ്ങി റഷ്യൻ കോടീശ്വരൻ; ആദ്യ സാറ്റലൈറ്റ് വിക്ഷേപിച്ചു

ബഹിരാകാശത്ത് സ്വന്തം രാജ്യം നിർമ്മിക്കാനൊരുങ്ങി റഷ്യൻ കോടീശ്വരൻ; ആദ്യ സാറ്റലൈറ്റ് വിക്ഷേപിച്ചു

Highlights

ബഹിരാകാശത്ത് ഒരു രാജ്യം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി അസ്ഗാർഡിയ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു. റഷ്യൻ ഗവേഷകനും കോടീശ്വരനുമായ ഡോ. ഇഗോർ ആഷർബെയ്ലിയാണ്...

ബഹിരാകാശത്ത് ഒരു രാജ്യം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി അസ്ഗാർഡിയ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു. റഷ്യൻ ഗവേഷകനും കോടീശ്വരനുമായ ഡോ. ഇഗോർ ആഷർബെയ്ലിയാണ് അസ്ഗാർഡിയ എന്നു പേരിട്ടിരിക്കുന്ന തന്റെ രാജ്യത്തിന്റെ നിർമ്മാണത്തിന് വേണ്ടി ആദ്യഉപഗ്രഹം വിക്ഷേപിച്ചത്. കഴിഞ്ഞ വർഷം ആരംഭിക്കാനിരുന്ന പദ്ധതിയാണ് ഈ കഴിഞ്ഞ 12 ന് സാറ്റലൈറ്റ് വിക്ഷേപണത്തോടെ തുടങ്ങി വയ്ക്കുന്നത്.

ഹോളിവുഡ് സിനിമകളിൽ കണ്ടു പരിചയിച്ച പോലെ ഭൂമിക്ക് പുറത്ത് മനുഷ്യന് താമസിക്കാൻ ഉതകുന്ന വിശാലമായ രാജ്യം കെട്ടിപ്പടുക്കുകയാണ് ഇഗോർ ആഷർബെയ്ലിയുടെ ലക്ഷ്യം. ഒരു നൂറു വർഷത്തിനപ്പുറം ഭൂമി വാസയോഗ്യം അല്ലാതായാത്തീരുമെന്നുള്ള ശാസ്ത്രപഠനങ്ങളാണ് ഇഗോറിനെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഏതായാലും അസ്ഗാർഡിയയിൽ താമസിക്കാനായി നിലവിൽ രണ്ടുലക്ഷത്തോളം പേർ തയ്യാറായിട്ടുണ്ടെന്നാണ് ഡോ.ഇഗോർ അവകാശപ്പെടുന്നത്. അമേരിക്കയിൽ നിന്നാണ് ബഹിരാകാശത്ത് പാർക്കാൻ ഏറ്റവും കൂടുതൽ പേർ ഉള്ളത്. 19,000 പേർ. ഇന്ത്യയിൽ നിന്ന് 7000 പേരും ബഹിരാകാശരാജ്യത്ത് പോകാൻ കാത്തിരിക്കുന്നുണ്ട്. ഇവരെ അസ്ഗാർഡിയൻസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഭൂമിയിലെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ മനുഷ്യർ സ്വസ്ഥമായി കഴിയുന്ന ഇടമായിരിക്കും ഇതെന്നാണ് ഡോക്ടർ അസ്ഗാർഡിയൻസിന് നൽകുന്ന ഉറപ്പ്. അഞ്ചു ലക്ഷം പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഈ രാജ്യം ഒരു ബഹിരാകാശനിലയം പണിയുന്നതുപോലെ ഘട്ടംഘട്ടമായി ആകാശത്ത് പണിതെടുക്കാനാണ് പദ്ധതി. യുനെസ്കോയുടെ ലോകശാസ്ത്രസമിതിയുടെ ചെയര്‍മാനായ ഡോക്ടര്‍ ഇഗോര്‍ തന്നെയാണ് പദ്ധതിയുടെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത്. ഭൂമിയിലെ രാജ്യങ്ങളെ പോലെ സ്വന്തമായി ഭരണഘടനയും നിയമങ്ങളും ഫ്ളാഗും സർക്കാരും കറൻസിയും അതിർത്തിപ്രദേശങ്ങളുമെല്ലാം ഉള്ള രാജ്യമായിരിക്കും അസ്ഗാർഡിയ എന്ന് ഡോ. ഇഗോർ പറയുന്നു. അതുകൊണ്ടു തന്നെ യുഎൻ അംഗത്വത്തിനു വേണ്ടി ഇപ്പോഴേ അപേക്ഷ നൽകിയിട്ടുണ്ട് ഇഗോർ. 25 വർഷത്തിനുള്ളിൽ ബഹിരാകാശ രാജ്യത്തിന്റെ പണി പൂർത്തിയാക്കുമെന്നാണ് ഡോ. ഇഗോർ ആഷർബെയ്ലി പറയുന്നത്.

More from this Section

Highlights

ബഹിരാകാശത്ത് ഒരു രാജ്യം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി അസ്ഗാർഡിയ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു. റഷ്യൻ ഗവേഷകനും കോടീശ്വരനുമായ ഡോ. ഇഗോർ ആഷർബെയ്ലിയാണ്...