undefined

ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സൗരയൂഥവും 8 ഉപ​ഗ്രഹങ്ങളും കണ്ടെത്തിയതായി നാസ

ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സൗരയൂഥവും 8 ഉപ​ഗ്രഹങ്ങളും കണ്ടെത്തിയതായി നാസ

Highlights

ഏകദേശം 2545 പ്രകാശവർഷങ്ങൾക്കകലെയായി സ്ഥിതി ചെയ്യുന്ന സൗരയൂഥത്തെയും 8 ​ഗ്രഹങ്ങളെയുമാണ് നാസ പുതിയതായി കണ്ടെത്തിയിരിക്കുന്നത്

സൂര്യനും ഭൂമിയും ഉൾപ്പെട്ട സൗരയൂഥത്തിന് സമാനമായ മറ്റൊരു സൗരയൂഥത്തെ കണ്ടെത്തി നാസ. ഏകദേശം 2545 പ്രകാശവർഷങ്ങൾക്കകലെയായി സ്ഥിതി ചെയ്യുന്ന സൗരയൂഥത്തെയും 8 ​ഗ്രഹങ്ങളെയുമാണ് നാസ പുതിയതായി കണ്ടെത്തിയിരിക്കുന്നത്. കെപ്ലർ 90 എന്നാണ് പുതിയ സൗരയൂഥത്തിന്റെ പേര്. നാസയുടെ കെപ്ലർ ബഹിരാകാശ ദൂരദർശിനി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സഹായത്തോടെയാണ് പുതിയ സൗരയുധം കണ്ടെത്തിയതെന്ന് നാസ വ്യക്തമാക്കി.

കെപ്ലർ 90 സൗരയൂഥം നമ്മുടെ സൗരയൂഥത്തിന്റെ ചെറിയൊരു പതിപ്പിനു സമാനമാണെന്ന് ടെക്സസ് യൂണിവേഴ്സിറ്റിയിലെ ജ്യോതിശ്ശാസ്‌ത്രജ്ഞനായ ആൻഡ്ര്യൂ വാൻഡർബെർ​ഗ് പറഞ്ഞു. കൂടാതെ ശിലാമയമാണ് പുതിയതായി കണ്ടെത്തിയിട്ടുള്ള കെപ്ലർ 90 എന്ന സൗരയൂഥവുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമിയിലെ രണ്ടാഴ്ച്ചയ്ക്ക് സമാനമാണ് കെപ്ലര്‍ 90യിലെ ഒരു വര്‍ഷം. എന്നാൽ കെപ്ലര്‍ 90യുടെ പ്രതലം ചുട്ടുപഴുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ചെറിയ ​ഗ്രഹങ്ങൾ നക്ഷത്രത്തോട് ചേർന്നും അല്ലാത്തവ അകന്നുമാണ് ഭ്രമണം ചെയ്യുന്നത്. ഉയർന്ന താപനിലയുള്ള ഇവിടെ ജീവന്റെ കണിക ഉണ്ടാകാനുള്ള സാധ്യതയും വിരളമാണ്.

ശരാശരി താപനില 800 ഡിഗ്രി ഫാരൻഹീറ്റുള്ള കെപ്ലർ (426 സെൽഷ്യസ്) സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെർക്കുറിയേക്കാളും ചൂടേറിയതാണെന്ന് നാസ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു.​ഗൂഗിളിലൂടെ സാധ്യമാകുന്ന മെഷീൻ പഠനത്തിലൂടെയാണ് ശാസ്ത്രജ്ഞന്മാർ ഇത് കണ്ടെത്തിയത്. സൗരയൂഥത്തിന് സമാനമായ രീതിയിൽ നക്ഷത്രങ്ങളും, ​ഗ്രഹങ്ങളുമെല്ലാമുള്ള സൗരയൂഥത്തെ കണ്ടെത്തുന്നത് ആദ്യമായാണ്.

More from this Section

Highlights

ഏകദേശം 2545 പ്രകാശവർഷങ്ങൾക്കകലെയായി സ്ഥിതി ചെയ്യുന്ന സൗരയൂഥത്തെയും 8 ​ഗ്രഹങ്ങളെയുമാണ് നാസ പുതിയതായി കണ്ടെത്തിയിരിക്കുന്നത്