undefined

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചു: മാതാപിതാക്കൾക്ക് തടവുശിക്ഷ

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചു: മാതാപിതാക്കൾക്ക് തടവുശിക്ഷ

Highlights

  • പ്രായപൂർത്തിയാകാത്ത കുട്ടികൾ വണ്ടിയോടിക്കുന്നത് തടയാനായി കർശന ശിക്ഷയുമായി ഹൈദരാബാദ് പൊലീസ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 26 കുട്ടികളുടെ മാതാപിതാക്കളെയാണ് പൊലീസ് ഇത്തരം കേസിൽ ജയിലിലാക്കിയത്

പ്രായപൂർത്തിയാകാത്ത കുട്ടികൾ വണ്ടിയോടിക്കുന്നത് തടയാനായി കർശന ശിക്ഷയുമായി ഹൈദരാബാദ് പൊലീസ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 26 കുട്ടികളുടെ മാതാപിതാക്കളെയാണ് പൊലീസ് ഇത്തരം കേസിൽ ജയിലിലാക്കിയത്. മാത്രമല്ല നിർബന്ധിത കൌൺസലിംഗ് പദ്ധതികളും പൊലീസ് നടപ്പിലാക്കിയിരുന്നു.

ഹൈദാരാബാദ് നഗരത്തിൽ കുട്ടികൾ ഡ്രൈവ് ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്. മാർച്ചിൽ മാത്രം 20 മാതാപിതാക്കളെയും ഏപ്രിലിൽ 6 പേരെയുമാണ് ഈ കുറ്റത്തിന് കോടതി ജയിലിലേക്ക് അയച്ചത്. കുട്ടികള്‍ വാഹനം ഓടിച്ചുണ്ടാകുന്ന അപകടം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് നിയമം ശക്തമാക്കാന്‍ തീരുമാനിച്ചത്.

കുട്ടികള്‍ വാഹനമോടിക്കുന്നത് അവരുടെ ജീവനെന്ന പോലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാവും. ഇക്കാര്യം രക്ഷിതാക്കളെ കൂടെ ബോധ്യപ്പെടുത്തിക്കൊടുക്കാനാണ് നിയമം ശക്തമാക്കിയതെന്ന് പോലീസ് പറഞ്ഞു.

More from this Section

Highlights

  • പ്രായപൂർത്തിയാകാത്ത കുട്ടികൾ വണ്ടിയോടിക്കുന്നത് തടയാനായി കർശന ശിക്ഷയുമായി ഹൈദരാബാദ് പൊലീസ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 26 കുട്ടികളുടെ മാതാപിതാക്കളെയാണ് പൊലീസ് ഇത്തരം കേസിൽ ജയിലിലാക്കിയത്