undefined

കഠ്‌വ ബലാത്സംഗകേസ്: വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

കഠ്‌വ ബലാത്സംഗകേസ്: വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

Highlights

രാജ്യത്തെ നടുക്കിയ കഠ്‌വ ബലാത്സംഗ കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്

രാജ്യത്തെ നടുക്കിയ കഠ്‌വ ബലാത്സംഗ കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം. അതിനിടെ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതികള്‍ക്ക് അനുകൂലനിലപാട് സ്വീകരിച്ചെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.

പൊലീസുകാരടക്കമുള്ളവരെ പ്രതിചേര്‍ത്തതിനെതിരെ ഹിന്ദു ഏക്താ മഞ്ച് നടത്തിയ മാര്‍ച്ചിൽ ബിജെപി മന്ത്രിമാരായിരുന്ന ചന്ദ്രപ്രകാശ് ഗംഗയും ലാല്‍ സിങ്ങും പങ്കെടുത്തതു വൻ വിവാദമായിരുന്നു. പാര്‍ട്ടി പറഞ്ഞതു പ്രകാരമാണ് ആ മാര്‍ച്ചില്‍ പങ്കെടുത്തതെന്ന മന്ത്രിമാരുടെ വെളിപ്പെടുത്തലും വിവാദത്തിന് എരിവേറ്റി. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നു പെണ്‍കുട്ടിയുടെ കുടുംബവും പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ് മുഹമ്മദ് യൂസഫ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി. ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും കണ്ടെത്തുകയായിരുന്നു.

More from this Section

Highlights

രാജ്യത്തെ നടുക്കിയ കഠ്‌വ ബലാത്സംഗ കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്