undefined

മുംബൈയിൽ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

മുംബൈയിൽ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

Highlights

കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴ ജനജീവിതം ദുസ്സഹമാക്കി.

കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴ ജനജീവിതം ദുസ്സഹമാക്കി. സാന്താക്രൂസ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയെത്തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നഗരത്തിൽ മരം വീണ് രണ്ടു പേരും മതിലിടിഞ്ഞ് വീണ് ഒരാളുമാണ് മരിച്ചത്. മുംബൈ കൂടാതെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. കനത്ത മഴയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

സിറ്റി സര്‍വീസ് ട്രെയിന്‍ ഉള്‍പ്പെടെ വൈകിയാണ് ഓടുന്നത്. നഗരത്തിന്റെ പല ഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഗതാഗത തടസവുമുണ്ടാകുന്നുണ്ട്. താരതമ്യേന താഴ്ന്ന പ്രദേശമായ അന്ധേരി, ഖാര്‍, മാലഡ്, എന്നീ സ്ഥലങ്ങളില്‍ വെള്ളം പൊങ്ങിയതിനാൽ ഗാതാഗത കുരുക്കുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

More from this Section

Highlights

കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴ ജനജീവിതം ദുസ്സഹമാക്കി.