undefined

കൃഷ്ണമൃഗ വേട്ട: നടൻ സൽമാൻ ഖാന് അഞ്ച് വർഷം തടവ്, മറ്റു പ്രതികളെ വെറുതെ വിട്ടു

കൃഷ്ണമൃഗ വേട്ട: നടൻ സൽമാൻ ഖാന് അഞ്ച് വർഷം തടവ്, മറ്റു പ്രതികളെ വെറുതെ വിട്ടു

Highlights

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വർഷത്തെ തടവ് വിധിച്ച് ജോധ്പുര്‍ സെഷന്‍സ് കോടതി. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കേസെടുത്ത് 20 വർഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. 'ഹം സാഥ് സാഥ് ഹെ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായാട്ട് നടന്നത്. കേസിലെ മറ്റ് പ്രതികളായ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് കൂടിയ ശിക്ഷ ആറു വര്‍ഷവും കുറഞ്ഞ ശിക്ഷ ഒരു വര്‍ഷവുമാണ്.

More from this Section

Highlights

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്