undefined

കപ്പലിൽ സാഹസിക സെൽഫി വിവാദം : മാപ്പു പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ.

കപ്പലിൽ സാഹസിക സെൽഫി വിവാദം : മാപ്പു പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ.

Highlights

കപ്പലിൽ സാഹസിക സെൽഫി വിവാദം : .

മുംബൈ ∙ ആഡംബരക്കപ്പലിൽ അപകടകരമാംവിധം ഇരുന്ന് സെൽഫി എടുത്ത് വിവാദം സൃഷ്ടിച്ച സംഭവത്തിൽ മഹാരാഷ്്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത(39) മാപ്പു പറഞ്ഞു.ശനിയാഴ്ച മുംബൈ-ഗോവ ആഭ്യന്തര ആഡംബരക്കപ്പൽ സർവീസ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഫഡ്നാവിസും ചേർന്ന് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പങ്കെടുക്കവെയാണ് കടലിലേക്ക് കാൽ നീട്ടിയിരുന്ന് അമൃത സെൽഫി എടുത്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വിമർശനമുയരുകയും ചെയ്തതോടെയാണ് മാപ്പു പറഞ്ഞത്.സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു അമൃതയുടെ സെൽഫി. മുഖ്യമന്ത്രിയുടെ ഭാര്യയായതിനാൽ പൊലീസ് വിലക്കാൻ മടിച്ചു നിൽക്കുന്നതും ഭയത്തോടെ നോക്കിനിൽക്കുന്നതും വിഡിയോയിലുണ്ട്.

More from this Section

Highlights

കപ്പലിൽ സാഹസിക സെൽഫി വിവാദം : .