undefined

പിരിവിന് ഇരുനില ;ടോൾ പ്ലാസകളിലെ തിരക്കു കുറയ്ക്കാൻ പദ്ധതിയുമായി സർക്കാർ.

പിരിവിന് ഇരുനില ;ടോൾ പ്ലാസകളിലെ തിരക്കു കുറയ്ക്കാൻ പദ്ധതിയുമായി സർക്കാർ.

Highlights

പിരിവിന് ഇരുനില ;ടോൾ പ്ലാസ


മുംബൈ ∙ മഹാനഗരത്തിൽ ഇരുനില ടോൾ പ്ലാസകൾക്കു വഴിയൊരുങ്ങുന്നു. ടോൾ പ്ലാസകളിൽ ഗതാഗതത്തിരക്കു കുറയ്ക്കാൻ നിലവിലുള്ള പ്രധാന ടോൾ പ്ലാസകൾക്കു മുകളിൽ മേൽപാലം പണിത് അവിടെയും ടോൾ പിരിവ് നടത്താനുള്ള സംവിധാനം ഒരുക്കാനുള്ള പദ്ധതിയാണു സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നത്.

നഗരാതിർത്തികളിലുള്ള ടോൾ പ്ലാസകളിൽ നിലവിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡ് വീതികൂട്ടാനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ് ഇരുനിലകളിലുള്ള ടോൾ പ്ലാസകൾ ആലോചിക്കുന്നത്. മുളുണ്ട്, ദഹിസർ, എൽബിഎസ് മാർഗ്, വാശി, ഐരോളി എന്നീ അഞ്ച് ടോൾ പ്ലാസകളാണ് ഇരുനിലയിലാക്കാൻ ആലോചിക്കുന്നത്.

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്മെന്റ് കോർപറേഷന്റെ (എംഎസ്ആർഡിസി) നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങൾക്കു തുടക്കമിട്ടിരിക്കുന്നത്. പദ്ധതിക്കായുള്ള കൺസൾട്ടന്റിനെ ഉടൻ നിയമിക്കും. ശരാശരി ഒരു ലക്ഷത്തോളം വാഹനങ്ങൾ പ്രതിദിനം ഓരോ ടോളിലൂടെയും കടന്നുപോകുന്നതായാണ് കണക്ക്. ഓഫിസ് സമയത്ത് തിരക്കു കൂടുമ്പോൾ പലയിടത്തും നീണ്ട ക്യൂ പതിവാണ്. അവധി ദിനങ്ങളിൽ നിര കിലോമീറ്ററോളം നീളും.

More from this Section

Highlights

പിരിവിന് ഇരുനില ;ടോൾ പ്ലാസ