undefined

2.0യില്‍ പ്രതിനായകനാക്കാന്‍ ലക്ഷ്യമിട്ടത് കമലിനെയെന്ന് ശങ്കര്‍

2.0യില്‍ പ്രതിനായകനാക്കാന്‍ ലക്ഷ്യമിട്ടത് കമലിനെയെന്ന് ശങ്കര്‍

Highlights

രജനികാന്തിന്റെ നായകവേഷം, ശങ്കറിന്റെ സംവിധാനം, 500 കോടി രൂപ മുതല്‍ മുടക്കുന്ന ചിത്രം, ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വില്ലന്‍ വേഷം എന്നീ...

രജനികാന്തിന്റെ നായകവേഷം, ശങ്കറിന്റെ സംവിധാനം, 500 കോടി രൂപ മുതല്‍ മുടക്കുന്ന ചിത്രം, ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വില്ലന്‍ വേഷം എന്നീ പ്രത്യേകതകളാണ് 2.0 കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ ഇവയെല്ലാറ്റിനേക്കാളും വലിയൊരു സവിശേഷതയും ചിത്രത്തിനുണ്ടായേനെയെന്ന് വെളിപ്പെടുത്തിരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍.

2.0യില്‍ രജനിയുടെ പ്രതിനായകനായി കമല്‍ഹാസനെ എത്തിക്കാന്‍ ശ്രമം നടത്തിയെന്ന് ശങ്കര്‍ പറഞ്ഞു. ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാര്‍സെനഗറിനെയാണ് ആദ്യം വില്ലന്‍ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. ടെര്‍മിനേറ്റര്‍ താരവുമായുള്ള കരാര്‍ ഏറെക്കുറെ ഉറപ്പിച്ചെങ്കിലും പിന്നീട് ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ തീരുമാനം മാറ്റേണ്ടി വന്നു.

പിന്നീട് ഞാന്‍ ചിന്തിച്ചു ഈ റോളിലേക്ക് കമല്‍ സാര്‍ മികച്ചൊരു തെരഞ്ഞെടുപ്പായിരിക്കും. ഒരേ ചിത്രത്തില്‍ രജന് സാറിനേയും കമല്‍ സാറിനേയും കാണുക എന്നത് എന്റെ അഭിലാഷമായിരുന്നു. ജയമോഹനും (തിരക്കഥാകൃത്ത്) ഞാനും കമല്‍ സാറിനെ കണ്ടു. വേഷത്തേക്കുറിച്ച് സംസാരിച്ചു. പക്ഷെ കമല്‍ ഹാസന് ഇന്ത്യന്‍ രണ്ടാം ഭാഗത്തോടായിരുന്നു കൂടുതല്‍ താല്‍പര്യം. അതുകൊണ്ട് ഞങ്ങള്‍ മറ്റ് ആലോചനകളുമായി മുന്നോട്ട് പോയി.

ശങ്കര്‍

ലൈക്ക പ്രൊഡക്ഷന്‍ മുഖേനയാണ് അക്ഷയ് കുമാര്‍ 2.0യിലെ വില്ലന്‍ വേഷത്തേക്കുറിച്ച് അറിയുന്നത്. വിജയ്‌യുടെ കത്തി റീമേക്കുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു അത്. 2.0യുടെ കഥ അക്ഷയ്കുമാറിനെ താന്‍ പറഞ്ഞു കേള്‍പ്പിച്ചു. റോള്‍ ചെയ്യാന്‍ അക്ഷയ് വലിയ താല്‍പര്യം കാണിച്ചു. ആ വേഷം അക്ഷയ് കുമാര്‍ ചെയ്യാന്‍ തന്നെയായിരുന്നു വിധി. അക്ഷയ് കുമാറിലേക്ക് വില്ലന്‍ കഥാപാത്രം എത്തിയത് ഏറ്റവും നന്നായെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. കഥാപാത്രത്തേക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ പല തലങ്ങളുള്ള കഥാപാത്രമാണ് അതെന്നും സംവിധായകന്‍ പറഞ്ഞു.

View image on Twitter

More from this Section

Highlights

രജനികാന്തിന്റെ നായകവേഷം, ശങ്കറിന്റെ സംവിധാനം, 500 കോടി രൂപ മുതല്‍ മുടക്കുന്ന ചിത്രം, ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വില്ലന്‍ വേഷം എന്നീ...