undefined

ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരെ ബിജെപിയും ശബരിമല കര്‍മ്മ സമിതിയും നടത്തിയ ഹര്‍ത്താലിലെ അക്രമസംഭവങ്ങളില്‍ 3178 പേര്‍ അറസ്റ്റിലായി.

ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരെ ബിജെപിയും ശബരിമല കര്‍മ്മ സമിതിയും നടത്തിയ ഹര്‍ത്താലിലെ അക്രമസംഭവങ്ങളില്‍ 3178 പേര്‍ അറസ്റ്റിലായി.

Highlights

ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരെ ബിജെപിയും ശബരിമല കര്‍മ്മ സമിതിയും നടത്തിയ ഹര്‍ത്താലിലെ അക്രമസംഭവങ്ങളില്‍ 3178 പേര്‍ അറസ്റ്റിലായി. 487 പേര്‍ക്ക്...

ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരെ ബിജെപിയും ശബരിമല കര്‍മ്മ സമിതിയും നടത്തിയ ഹര്‍ത്താലിലെ അക്രമസംഭവങ്ങളില്‍ 3178 പേര്‍ അറസ്റ്റിലായി. 487 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 5000 പേര്‍ക്ക് എതിരെ കേസെടുത്തുവെന്നാണ് ഇന്നലെ ഡിജിപി അറിയിച്ചത്.

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട 2191 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 801 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. ഇവരെ പിടികൂടാനായി ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ ഓപ്പറേഷനും തയ്യാറാക്കിയിട്ടുണ്ട്. അറസ്റ്റിലാകുന്ന അക്രമികള്‍ക്ക് എതിരെ കടുത്ത നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രമേ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കൂ. ഈ സാഹചര്യത്തില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സ്വത്തുവകകളില്‍നിന്ന് നഷ്ടം ഈടാക്കാനും തീരുമാനമായി. കോഴിക്കോട് മിഠായിത്തെരുവിലെ അക്രമത്തില്‍ പങ്കെടുത്ത ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

More from this Section

Highlights

ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരെ ബിജെപിയും ശബരിമല കര്‍മ്മ സമിതിയും നടത്തിയ ഹര്‍ത്താലിലെ അക്രമസംഭവങ്ങളില്‍ 3178 പേര്‍ അറസ്റ്റിലായി. 487 പേര്‍ക്ക്...