undefined

ബോളിവുഡ് നടി മാധുരി ദീക്ഷിത് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

Highlights

ബോളിവുഡ് നടി മാധുരി ദീക്ഷിത് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. പൂനെ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍...

ബോളിവുഡ് നടി മാധുരി ദീക്ഷിത് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. പൂനെ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ജൂണ്‍ മാസത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ മാധുരിയുടെ മുംബൈയിലെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

പൂനെ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാധുരി ദീക്ഷിതിന്റെ പേരുമുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവും വെളിപ്പെടുത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതില്‍ അവസാന ഘട്ടമാണിതെന്നും പൂനെയില്‍ നിന്നും മാധുരിയെ മത്സരിപ്പിക്കുന്നത് കാര്യമായി തന്നെ പരിഗണനയിലുണ്ടെന്നും പാര്‍ട്ടി നേതാവ് വ്യക്തമാക്കുന്നു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അനില്‍ ഷിരോലെ കോണ്‍ഗ്രസിന് എതിരെ മൂന്ന് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.

നരേന്ദ്ര മോഡി ആദ്യം മുഖ്യമന്ത്രിയായപ്പോള്‍, ഗുജറാത്തില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെന്നും പുതിയ മുഖങ്ങള്‍ എത്തുമ്പോള്‍ ജനങ്ങള്‍ക്ക് വിമര്‍ശിക്കാനാകില്ലെന്നും ബിജെപി പ്രവര്‍ത്തകന്‍ പറഞ്ഞു.

അക്ഷയ്കുമാര്‍, സണ്ണി ഡിയോള്‍, ക്രിക്കറ്റ്താരം വിരേന്ദ്ര സേവാഗ് എന്നിവരെ മത്സരിപ്പിക്കാനും ബിജെപി പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

More from this Section

Highlights

ബോളിവുഡ് നടി മാധുരി ദീക്ഷിത് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. പൂനെ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍...