undefined

ഹുണ്ടായ് ഐ20ക്ക് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ മൂന്ന് സ്റ്റാര്‍

ഹുണ്ടായ് ഐ20ക്ക് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ മൂന്ന് സ്റ്റാര്‍

Highlights

ക്രാഷ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് ഹ്യുണ്ടായ് ഐ20. അഞ്ചില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ് നേടിയാണ് കാറുകളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റില്‍...

ക്രാഷ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് ഹ്യുണ്ടായ് ഐ20. അഞ്ചില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ് നേടിയാണ് കാറുകളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റില്‍ മികവു കാട്ടിയത്. 64 കിലോമീറ്റര്‍ വേഗതയില്‍ നടത്തിയ ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ റേറ്റിങുമാണ് ഐ20 സ്വന്തമാക്കിയത്. എല്ലാ വീലിലും എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, ഫ്രണ്ട് പാസഞ്ചര്‍ എയര്‍ബാഗ്, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്സ് എന്നീ സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഐ20 യാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.

നിലവില്‍ ഇന്ത്യന്‍ നിര്‍മിത ഐ20 ഹ്യുണ്ടായ് ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട്, ഈ മോഡലിലാണ് ഗ്ലോബല്‍ ക്രാഷ് ടെസ്റ്റ് നടത്തിയത്. നിരത്തുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ അധികം വൈകാതെ ക്രാഷ് ടെസ്റ്റ് മാനദണ്ഡം നിര്‍ബന്ധമാക്കാന്‍ ഇന്ത്യയും തയ്യാറെടുക്കുന്നുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ ദൃഢതയും സുരക്ഷാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് വിദേശ കാറുകള്‍ ഇന്ത്യയിലും പുറത്തിറങ്ങുക.

More from this Section

Highlights

ക്രാഷ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് ഹ്യുണ്ടായ് ഐ20. അഞ്ചില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ് നേടിയാണ് കാറുകളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റില്‍...