undefined

ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടി കളക്ടറുടെ ഉത്തരവ്.

Highlights

ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടി കളക്ടറുടെ ഉത്തരവ്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പത്തനംതിട്ട കളക്ടര്‍...

ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടി കളക്ടറുടെ ഉത്തരവ്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പത്തനംതിട്ട കളക്ടര്‍ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടിയത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും നിരോധനാജ്ഞ നീട്ടാനുള്ള തീരുമാനത്തെ പിന്തുണച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ഈ മാസം 14 വരെയാണ് നിരോധനാജ്ഞ നീട്ടിയത്.

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ മറ്റ് തടസങ്ങളുണ്ടായിരിക്കില്ല. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനൊപ്പം മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനമായി. ഇവിടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കണ്ടാണ് കൂടുതല്‍ പൊലീസിനെ നിയോഗിച്ച് സുരക്ഷ ഒരുക്കാന്‍ തീരുമാനം.


യുവതീ പ്രവേശനത്തിനെതിരെ നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടായതിനേ തുടര്‍ന്നാണ് നിരോധനാജ്ഞ ശബരിമലയില്‍ നീട്ടാന്‍ തീരുമാനം.

More from this Section

Highlights

ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടി കളക്ടറുടെ ഉത്തരവ്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പത്തനംതിട്ട കളക്ടര്‍...