undefined

പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക്;

പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക്;

Highlights

യുവതീ പ്രവേശനത്തിനെതിരെ ബിജെപിയും സംഘ്പരിവാര്‍ അനുകൂല സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍...

യുവതീ പ്രവേശനത്തിനെതിരെ ബിജെപിയും സംഘ്പരിവാര്‍ അനുകൂല സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബോംബെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് സ്റ്റേഷനു മുന്നില്‍ സിപിഐഎം -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ബോംബേറ് നടന്നത്.

ബോംബെറിയുന്നത് നെടുമങ്ങാട് ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണാണെന്ന് പൊലീസ് അറിയിച്ചു. നൂറനാട് സ്വദേശിയായ പ്രവീണ്‍ ഒരു വധക്കേസില്‍ പ്രതിയാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. നാലു പ്രാവശ്യമാണ് ഇയാള്‍ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞത് സിപിഐഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തായിരിക്കുന്നത്.

ദൃശ്യങ്ങള്‍ പുറത്തായത് ആര്‍എസ്എസിന്റെ സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമം പുറത്തു കൊണ്ടു വരുന്നുവെന്ന് സി ദിവാകരന്‍ എംഎല്‍എ പറഞ്ഞു. പൊലീസിനെ ഭയപ്പെടുത്തി ക്രമസമാധാനനില തകര്‍ക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും കൂടുതല്‍ തെളിവുകള്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ കൂടാതെ പ്രദേശത്തെ സിപിഐഎം നേതാക്കളുടെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രദേശത്തെ സ്വകാര്യ ബാങ്ക് അടപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അവിടെയെത്തിയ നെടുമങ്ങാട് എസ്‌ഐയുമായി ഹര്‍ത്താല്‍ അനുകൂലികള്‍ തര്‍ക്കമുണ്ടാവുകയും പ്രശ്‌നങ്ങളുണ്ടാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടു വരികയും ചെയ്തിരുന്നു.

തുടര്‍ന്ന് സ്റ്റേഷനു മുന്നില്‍ തടിച്ചു കൂടിയ സിപിഐഎം പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ സ്റ്റേഷനു പ്രശ്‌നമുണ്ടായി. ഇതിനിടയിലാണ് നാലു പ്രാവശ്യം ബോംബേറുണ്ടായത്. സംഭവത്തില്‍ പൊലീസുകാരടക്കം ചിതറിയോടിയതുകൊണ്ട് മാത്രം ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.

More from this Section

Highlights

യുവതീ പ്രവേശനത്തിനെതിരെ ബിജെപിയും സംഘ്പരിവാര്‍ അനുകൂല സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍...