undefined

ശബരിമല യുവതീ പ്രവേശനവിഷയത്തിലും സുപ്രീം കോടതിവിധിയിലും നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്ര സംഘടന.

ശബരിമല യുവതീ പ്രവേശനവിഷയത്തിലും സുപ്രീം കോടതിവിധിയിലും നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്ര സംഘടന.

Highlights

ശബരിമല യുവതീ പ്രവേശനവിഷയത്തിലും സുപ്രീം കോടതിവിധിയിലും നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്ര സംഘടന. യുവതികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി...

ശബരിമല യുവതീ പ്രവേശനവിഷയത്തിലും സുപ്രീം കോടതിവിധിയിലും നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്ര സംഘടന. യുവതികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി മാനിക്കുന്നെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് വ്യക്തമാക്കി.

യുവതികളെ ക്ഷേത്രപ്രവേശനത്തില്‍ നിന്ന് വിലക്കുന്നത് മനുഷ്യാവകാശലംഘനമല്ലേ എന്ന ചോദ്യത്തിന് രാജ്യത്തെ നിയമം അനുസരിക്കുകയാണ് വേണ്ടതെന്ന് ഫര്‍ഹാന്‍ മറുപടി പറഞ്ഞു.

തീര്‍ച്ചയായും ഈ വിഷയം ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിയമസംവിധാനങ്ങള്‍ക്ക് വിടുന്നു. എല്ലാവരും നിയമത്തിന്റെ ചട്ടങ്ങള്‍ അനുസരിക്കണമെന്നാണ് യുഎന്നിന്റെ ആഗ്രഹം. തുല്യതയ്ക്കുള്ള അവകാശത്തിനേക്കുറിച്ചുള്ള യുഎന്നിന്റെ നിലപാട് നിങ്ങള്‍ക്ക് അറിവുള്ളതുമാണല്ലോ.

യുഎന്‍ വക്താവ്

തുല്യത അവകാശത്തിനുള്ള യുഎന്‍ നിലപാടില്‍ ഇസ്ലാമും കത്തോലിക്ക വിശ്വാസവും ഉള്‍പ്പെടുമോയെന്ന ചോദ്യത്തിന് ഫര്‍ഹാന്‍ ഹഖ് നല്‍കിയ മറുപടി ഇങ്ങനെ.

എല്ലാ മതവിഭാഗങ്ങള്‍ക്കും ഇത് ബാധകമാണ്. അതെങ്ങനെ നടപ്പിലാക്കുന്നു എന്നതാണ് പ്രശ്‌നം. ഈ കാര്യത്തില്‍ ഒരു കോടതിവിധികൂടി ഉണ്ടായിരിക്കുന്നു. നിയമവാഴ്ച്ചയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ നയം.

യുഎന്‍ വക്താവ്

More from this Section

Highlights

ശബരിമല യുവതീ പ്രവേശനവിഷയത്തിലും സുപ്രീം കോടതിവിധിയിലും നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്ര സംഘടന. യുവതികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി...