undefined

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്ന് എന്‍.എസ്.എസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്ന് എന്‍.എസ്.എസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍.

Highlights

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്ന് എന്‍.എസ്.എസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം...

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്ന് എന്‍.എസ്.എസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടന്ന ന്യൂനപക്ഷദിനാചരണത്തിന്റെ സമാപനച്ചടങ്ങിലാണ് സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

"നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സര്‍ക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളത്."

ഇത്തരത്തിലുള്ള ഭീഷണികളെ സര്‍ക്കാര്‍ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.ആര്‍.എസ്.എസ്സിനും കോണ്‍ഗ്രസിനുമെതിരെ ശക്തമായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. 'കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഈ വര്‍ഗീയതയുമായി സമരസപ്പെടുകയാണ് കോണ്‍ഗ്രസ്. ആര്‍.എസ്.എസ്സിന്റെ ബി ടീമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.

ബി ടീമായി നിന്ന് എ ടീമിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും കോണ്‍ഗ്രസിനെ ആര്‍.എസ്.എസ് വിഴുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നേരത്തെ സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് ധാര്‍ഷ്ട്യമാണെന്നായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത്. ജനുവരി ഒന്നാം തീയതിയിലെ വനിതാമതിലിനെതിരെയും രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്.

More from this Section

Highlights

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്ന് എന്‍.എസ്.എസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം...