undefined

വര്‍ഗീയതയ്‌ക്കെതിരെ പറയാന്‍ രമേശ് ചെന്നിത്തലയ്ക്കും എം.കെ.മുനീറിനും അധികാരമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

വര്‍ഗീയതയ്‌ക്കെതിരെ പറയാന്‍ രമേശ് ചെന്നിത്തലയ്ക്കും എം.കെ.മുനീറിനും അധികാരമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Highlights

തിരുവനന്തപുരം: വര്‍ഗീയതയ്‌ക്കെതിരെ പറയാന്‍ രമേശ് ചെന്നിത്തലയ്ക്കും എം.കെ.മുനീറിനും അധികാരമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി...

തിരുവനന്തപുരം: വര്‍ഗീയതയ്‌ക്കെതിരെ പറയാന്‍ രമേശ് ചെന്നിത്തലയ്ക്കും എം.കെ.മുനീറിനും അധികാരമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എം കെ മുനീര്‍ വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിളിച്ചതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മഹാനായ അച്ഛന്റെ അല്‍പനായ മകനാണ് എം.കെ.മുനീര്‍. മുനീറിന്റെ പാര്‍ട്ടിയുടെ പേരില്‍ തന്നെ വര്‍ഗീയതയുണ്ട് അത് കൊണ്ട് മുനീറിന് വര്‍ഗ്ഗീയതയെ കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ല . ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രി സ്ഥാനം വാങ്ങികൊടുത്തത് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ് എന്നും വെള്ളാപ്പള്ളി ആരോപിച്ചു.

വനിതാമതില്‍ വര്‍ഗീയ മതിലാണെന്ന വാദം തെറ്റാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. നവോത്ഥാന കാലഘട്ടത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം സംഘടനകളുണ്ടായിരുന്നില്ല. എന്നാല്‍ ഇരു സമുദായത്തിലുംപെട്ടവര്‍ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു.മതില്‍ വിജയിക്കുമെന്ന് കണ്ടപ്പോഴുള്ള ജല്‍പനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വനിതാമതിലില്‍ എസ്.എന്‍.ഡി.പി ഒറ്റക്കെട്ടാണ്. തമ്മില്‍ തല്ലിക്കാന്‍ ആരും നോക്കണ്ട. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധവും വിധേയത്വവുമില്ലെന്നും എല്ലാവരും വനിതാമതിലിന്റെ ഭാഗമാകണമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ഗീയ മതില്‍ ജനങ്ങള്‍ പൊളിച്ചുമാറ്റുമെന്നായിരുന്നു മുനീറിന്റെ പരാമര്‍ശം. വര്‍ഗീയവാദിയായ വെള്ളാപ്പള്ളിയേയും സി.പി സുഗതനേയും സന്തോഷിപ്പിക്കാനുള്ള നവോത്ഥാനത്തിനോട് താല്‍പ്പര്യമില്ലെന്നും മുനീര്‍ സഭയില്‍ പരാമര്‍ശിച്ചിരുന്നു.

എം.കെ മുനീറിന്റെ വര്‍ഗീയ മതിലെന്ന പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷാംഗങ്ങള്‍ സഭയുടെ നടത്തലത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ താന്‍ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് മുനീര്‍ നിലപാടെടുത്തു.

More from this Section

Highlights

തിരുവനന്തപുരം: വര്‍ഗീയതയ്‌ക്കെതിരെ പറയാന്‍ രമേശ് ചെന്നിത്തലയ്ക്കും എം.കെ.മുനീറിനും അധികാരമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി...