undefined

ഇസ്ലാമില്‍ വിശ്വസിക്കുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും കപട വിശ്വാസികളാകരുതെന്ന് മന്ത്രി എ.കെ ബാലന്‍.

Highlights

ഇസ്ലാമില്‍ വിശ്വസിക്കുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും കപട വിശ്വാസികളാകരുതെന്ന് മന്ത്രി എ.കെ ബാലന്‍. വിഗ്രഹാരാധനക്കും ബഹുദൈവ...

ഇസ്ലാമില്‍ വിശ്വസിക്കുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും കപട വിശ്വാസികളാകരുതെന്ന് മന്ത്രി എ.കെ ബാലന്‍. വിഗ്രഹാരാധനക്കും ബഹുദൈവ വിശ്വാസത്തിനുമെതിരെ റസൂല്‍ സ്ഥാപിച്ച മതമാണ് ഇസ്ലാം. വിഗ്രഹാരാധനക്കും ബഹുദൈവ വിശ്വാസത്തിനുമെതിരെ റസൂല്‍ സ്ഥാപിച്ച മതമാണ് ഇസ്ലാം.

വിശ്വാസമുള്ള പാര്‍ട്ടി ഈ രൂപത്തില്‍ അധഃപതിക്കരുതെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ശബരിമലയിലെ പൊലീസ് ഇടപെടലും വനിത മതില്‍ സംബന്ധിച്ചും ലീഗ് എംഎല്‍എ പി.കെ ബഷീറിന്റെ പരാമര്‍ശങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

എകെ ബാലന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. മന്ത്രിയുടെ പ്രസ്താവന അനുചിതമാണ്. ഒരു മത വിഭാഗത്തിന് പ്രശ്‌നമുണ്ടായാല്‍ ആ മത വിഭാഗം മാത്രം ഇടപെട്ടാല്‍ മതിയെന്ന നിലപാട് ഖേദകരമാണ്. പരാമര്‍ശം പിന്‍വലിച്ച് ബാലന്‍ മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവന മതങ്ങളെ തമ്മില്‍ വേര്‍തിരിക്കുമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ബാലന്റേത് അപകടകരമായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. വര്‍ഗീയമായും ജാതീയമായും വേര്‍തിരിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്ന് എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു. മന്ത്രി പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

More from this Section

Highlights

ഇസ്ലാമില്‍ വിശ്വസിക്കുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും കപട വിശ്വാസികളാകരുതെന്ന് മന്ത്രി എ.കെ ബാലന്‍. വിഗ്രഹാരാധനക്കും ബഹുദൈവ...