undefined

ശബരിമലയില്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

ശബരിമലയില്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

Highlights

ശബരിമലയില്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിരീക്ഷണ സമിതി പൊലീസിന്റെ പ്രവര്‍ത്തനത്തെ...

ശബരിമലയില്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിരീക്ഷണ സമിതി പൊലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമിതിയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ ഇത്തരമൊരു സമിതി പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പൊലീസിന്റെ അധികാരത്തില്‍ ജുഡീഷ്യല്‍ ഇടപെടലുണ്ടായി എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രത്യേക അനുമതി ഹര്‍ജിയുമായാണ് വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മൂന്നംഗ സമിതിയെ നിയോഗിച്ചുക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് പൊലീസിന്റെ അധികാരങ്ങളിലുള്ള ഇടപെടലാണെന്നും ഹൈക്കോടതിയുടെ ഉത്തരവ് ഭരണഘടനപരമായി നിലനില്‍ക്കുന്നതാണോ എന്നും സര്‍ക്കാര്‍ ചോദ്യമുന്നയിച്ചു. ഭരണഘടനാപരമായി യാതൊരു അധികാരങ്ങളുമില്ലാത്ത മൂന്നംഗ സമിതിക്ക് പൊലീസ് സംവിധാനങ്ങളില്‍ ഇടപെടാന്‍ കഴിയുമോ എന്നും ഇത് നിയമലംഘനമാണെന്നും അതിനാല്‍ സ്‌റ്റേ ചെയ്യണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം.

സാങ്കേതികമായി പൊലീസിന്റെ സംവിധാനങ്ങളെ കുറിച്ച് മനസ്സിലാക്കാതെയാണോ ഹൈക്കോടതി ഇത്തരത്തില്‍ നിരീക്ഷണ സമിതിയെ നിയോഗിച്ചതെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നാളെയോ തിങ്കളാഴ്ചയോ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ ഹര്‍ജി കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം.

ശബരിമലയിലെ തീര്‍ത്ഥാടനം സുഗമമാക്കാനും, ഭക്തര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഹൈകോടതി മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ചത്. ഈ സീസണിലെ ശബരിമല തീര്‍ത്ഥാടനത്തിന് സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലയും, തല്‍സമയം തീരുമാനങ്ങളെടുക്കാനുള്ള അധികാരവും ഹൈകോടതി ഈ സമിതിക്ക് നല്‍കിയിരുന്നു.

തീര്‍ത്ഥാടകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങളെല്ലാം തൃപ്തികരമെന്നാണ്‌ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി അറിയിച്ചത്‌. ശബരിമലയില്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ഇപ്പോള്‍ ഉണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡി.ജി.പി. എന്നിവരാണ് ഹൈകോടതിയുടെ നിരീക്ഷണ സമിതിയിലുള്ളത്.

More from this Section

Highlights

ശബരിമലയില്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിരീക്ഷണ സമിതി പൊലീസിന്റെ പ്രവര്‍ത്തനത്തെ...