undefined

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

Highlights

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രളയദുരിതാശ്വാസം വൈകുന്നതിനെതിരെ പ്രതിപക്ഷം സഭയില്‍...

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രളയദുരിതാശ്വാസം വൈകുന്നതിനെതിരെ പ്രതിപക്ഷം സഭയില്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ദുരിതാശ്വാസത്തിന് കിട്ടിയ പണത്തിന്റെ അടക്കം കണക്ക് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തിയത്. അടിയന്തര പ്രമേയം നിയമസഭ തള്ളിയതോടെ മന്ത്രിമാരുടെ മറുപടിയില്‍ തൃപ്തിയില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മന്ത്രിമാരുടെ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടപ്പായിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണു പ്രമേയം തള്ളിയത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രിക്കു വ്യക്തമായ മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഹായം ലഭിക്കേണ്ടവര്‍ക്ക് എപ്പോള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറയുന്നില്ലെന്നാണ് പ്രതിപക്ഷ ആക്ഷേപം.

More from this Section

Highlights

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രളയദുരിതാശ്വാസം വൈകുന്നതിനെതിരെ പ്രതിപക്ഷം സഭയില്‍...