undefined

ബിഹാറില്‍ ബിജെപിക്ക് തിരിച്ചടി ഉണ്ടായേക്കും

ബിഹാറില്‍ ബിജെപിക്ക് തിരിച്ചടി ഉണ്ടായേക്കും

Highlights

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി)യും എന്‍ഡിഎ വിടുന്നു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശത്തിന് പിന്നാലെ എന്‍ഡിഎ വിടുന്ന രണ്ടാമത്തെ പാര്‍ട്ടിയാകും ആര്‍എല്‍എസ്പി. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന സൂചന കേന്ദ്രമന്ത്രി കുശ്‌വാഹ തന്നെ നല്‍കി. കുശ്‌വാഹയുടെ പിന്മാറിയാല്‍ എന്‍ഡിഎയ്ക്ക് ബിഹാറില്‍ കൂടുതല്‍ ക്ഷീണമാകും.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലെ അതൃപ്തിയാണ് കുശ്‌വാഹയെ ബിജെപിയില്‍നിന്ന് അകറ്റാന്‍ പ്രേരിപ്പിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പേ സീറ്റ് വിഭജത്തിലെ അസംതൃപ്തി കേന്ദ്ര മാനവശേഷി സഹമന്ത്രിയായ കുശ്‌വാഹ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. കൂടുതല്‍ സീറ്റ് നല്‍കുന്നകാര്യത്തില്‍ നവംബര്‍ 30നകം തീരുമാനമെടുക്കണമെന്നായിരുന്നു കുശ്‌വാഹയുടെ അന്ത്യശാസനം. രണ്ട് സീറ്റുകളാണ് ആര്‍എല്‍എസ്പിക്ക് ബിജെപി വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇത് പോരെന്നാണ് ആവശ്യം. രണ്ട് ദിവസത്തെ പാര്‍ട്ടി നേതൃയോഗത്തിന് ശേഷം സുപ്രധാന തീരുമാനം കൈക്കൊള്ളുമെന്നാണ് കുശ്‌വാഹ വ്യക്തമാക്കിയത്.

ബിജെപിയുമായി നിതീഷകുമാര്‍ വീണ്ടും അടുത്തപ്പോഴാണ് കുശ്‌വാഹയെ ബിജെപിക്ക് വേണ്ടാതായത്. ഒക്ടോബറില്‍ അമിത്ഷായും നിതീഷ്‌കുമാറും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സീറ്റുകള്‍ തുല്യമായി വീതിച്ചെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി മറ്റ് ചെറിയ പാര്‍ട്ടികള്‍ അവരുടെ സീറ്റുകള്‍ വിട്ടുനല്‍കണമെന്നും ബിജെപി ആവശ്യപ്പെടുകയുണ്ടായി. ഇതോടെ കുശ്‌വാഹ പൊട്ടിത്തെറിച്ചു. പിന്നാലെ, ആര്‍ജെഡി നേതാവ് തേജസ്വി യാദുവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

രണ്ട് സീറ്റുകള്‍ മാത്രമാണ് ബിജെപിയുടെ വാദ്ഗാനം. നാല് വേണമെന്ന് ആര്‍എല്‍എസ്പിയും. നിതീഷിനെ കിട്ടിയ സാഹച്യത്തില്‍ കുശ്‌വാഹയുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബിജെപി.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ആകെയുള്ള 41 സീറ്റുകളില്‍ 31നും എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍ഡിഎ വിട്ട ജെഡിയുവിന് രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു അന്ന് കിട്ടിയത്. രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്ക് ആറ് ലോക്‌സഭാ സീറ്റുകളും കുശ്‌വാഹയുടെ ആര്‍എസ്എല്‍പിക്ക് മൂന്ന് സീറ്റുകളും ജയിക്കാനായി. നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അവര്‍ക്ക് സീറ്റുവിട്ടുകൊടുക്കാന്‍ ആര്‍എസ്എല്‍പി തയ്യാറല്ല. നിതീഷിനെ ആവശ്യമെങ്കില്‍ ബിജെപി സീറ്റ് കൊടുക്കട്ടെ എന്നാണ് കുശ്‌വാഹയുടെ നിലപാട്.

More from this Section

Highlights

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി...