undefined

ഡല്‍ഹി ജുമാ മസ്ജിദ് തകര്‍ക്കണമെന്ന ആഹ്വാനവുമായി ബിജെപി ലോക്‌സഭാംഗം

ഡല്‍ഹി ജുമാ മസ്ജിദ് തകര്‍ക്കണമെന്ന ആഹ്വാനവുമായി ബിജെപി ലോക്‌സഭാംഗം

Highlights

ഡല്‍ഹി ജുമാ മസ്ജിദ് തകര്‍ക്കണമെന്ന ആഹ്വാനവുമായാണ് ബിജെപി ലോക്‌സഭാംഗം രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ കൊണ്ടാണ് ജുമാ...

ഡല്‍ഹി ജുമാ മസ്ജിദ് തകര്‍ക്കണമെന്ന ആഹ്വാനവുമായാണ് ബിജെപി ലോക്‌സഭാംഗം രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ കൊണ്ടാണ് ജുമാ മസ്ജിദ് പണിതതെന്നാണ് സാക്ഷി മഹാരാജിന്റെ വാദം. മസ്ജിദിലെ ഗോവണിപ്പടിക്കടിയില്‍ വിഗ്രഹമുണ്ടെന്നും ഇല്ലെങ്കില്‍ തന്നെ തൂക്കിക്കൊന്നോളൂ എന്നും സാക്ഷി മഹാരാജ് പ്രസ്താവന നടത്തി.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് സോമനാഥ് ക്ഷേത്രം പോലെ അയോധ്യയില്‍ രാമക്ഷേത്രം കൊണ്ടുവരണമെന്നും സാക്ഷി പറഞ്ഞു.മുഗള്‍ ഭരണകാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്താണ് രാജ്യത്താകമാനം 3000 പള്ളികള്‍ നിര്‍മ്മിച്ചതെന്നും സാക്ഷി മഹാരാജ് ആരോപിച്ചു.

ബിജെപിക്ക് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടുണ്ടെന്നും എംപി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഎസ്പി നേതാവ് മായാവതി, സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ തന്നെ വലിപ്പമേറിയ മോസ്‌കുകളിലൊന്നായ ജുമാ മസ്ജിദ് 1644-1656 കാലഘട്ടത്തില്‍ മുഗള്‍ ഭരണാധികാരി ഷാജഹാനാണ് നിര്‍മ്മിച്ചത്.

മുസ്ലീങ്ങളുടെ മൃതദേഹം കുഴിച്ചിടുന്നതിന് പകരം കത്തിക്കണമെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവന വിവാദമായിരുന്നു. ജനസംഖ്യാ വര്‍ധനവിന് കാരണം ഹിന്ദുക്കളല്ല, അത് നാല് ഭാര്യമാരും 40 മക്കളും വേണമെന്ന സങ്കല്‍പ്പത്തെ പിന്തുണയ്ക്കുന്നവരാണെന്ന പരാമര്‍ശവും വിവാദമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.

More from this Section

Highlights

ഡല്‍ഹി ജുമാ മസ്ജിദ് തകര്‍ക്കണമെന്ന ആഹ്വാനവുമായാണ് ബിജെപി ലോക്‌സഭാംഗം രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ കൊണ്ടാണ് ജുമാ...