undefined

ലൈംഗികാരോപണവിധേയനായ പി.കെ ശശി എം.എല്‍.എ നയിച്ച സി.പി.ഐ.എം കാല്‍നട പ്രചരണജാഥയില്‍ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം എം.ചന്ദ്രന്‍ പിന്മാറി.

ലൈംഗികാരോപണവിധേയനായ പി.കെ ശശി എം.എല്‍.എ നയിച്ച സി.പി.ഐ.എം കാല്‍നട പ്രചരണജാഥയില്‍ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം എം.ചന്ദ്രന്‍ പിന്മാറി.

Highlights

പാലക്കാട്: ലൈംഗികാരോപണവിധേയനായ പി.കെ ശശി എം.എല്‍.എ നയിച്ച സി.പി.ഐ.എം കാല്‍നട പ്രചരണജാഥയില്‍ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം എം.ചന്ദ്രന്‍ പിന്മാറി....

പാലക്കാട്: ലൈംഗികാരോപണവിധേയനായ പി.കെ ശശി എം.എല്‍.എ നയിച്ച സി.പി.ഐ.എം കാല്‍നട പ്രചരണജാഥയില്‍ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം എം.ചന്ദ്രന്‍ പിന്മാറി. ജാഥയുടെ ആദ്യ ദിവസത്തെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ നിന്നാണ് ചന്ദ്രന്‍ പിന്മാറിയത്.

പാര്‍ട്ടി വേദികളില്‍ ശശിക്കെതിരെ വിമര്‍ശനം ഉന്നയിച്ച നേതാവാണ് ചന്ദ്രന്‍.

ശശിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സി.പി.ഐ.എം സംസ്ഥാന സമിതി യോഗം പരിഗണിക്കാനിരിക്കെ ജാഥയുമായി മുന്നോട്ട് പോകാനുള്ള പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം നേരത്തെ വിവാദമായിരുന്നു.

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടി വരും മുമ്പാണ് പി.കെ.ശശി കാല്‍നടപ്രചരണ ജാഥ നയിക്കുന്നത്. ആരോപണവിധേയനായ പി.കെ.ശശിയെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ച പാര്‍ട്ടി തീരുമാനത്തിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശബരിമല വിഷയത്തില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ് ശശി ഉദ്ഘാടനം ചെയ്തതും എതിര്‍പ്പിന് ഇടയാക്കി.

എന്നാല്‍ വിമര്‍ശനങ്ങള്‍ അവഗണിച്ച് ശശിയെ തന്നെ ജാഥാ ക്യാപ്റ്റനായി ജില്ലാ നേതൃത്വം തീരുമാനിച്ചു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരും വരെ ശശിയെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. 23 ന് ചേരുന്ന സി.പി.ഐ.എം സംസ്ഥാന സമിതി യോഗത്തില്‍ ശശിക്കെതിരായ റിപ്പോര്‍ട്ട് ചര്‍ച്ചയാകും.

More from this Section

Highlights

പാലക്കാട്: ലൈംഗികാരോപണവിധേയനായ പി.കെ ശശി എം.എല്‍.എ നയിച്ച സി.പി.ഐ.എം കാല്‍നട പ്രചരണജാഥയില്‍ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം എം.ചന്ദ്രന്‍ പിന്മാറി....