undefined

ബി ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു; നടപടി ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച കേസില്‍

ബി ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു; നടപടി ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച കേസില്‍

Highlights

ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായ എന്ന് വിളിച്ച്...

ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായ എന്ന് വിളിച്ച് അധിക്ഷേപിച്ചതിനേത്തുടര്‍ന്ന് ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ബി ഗോപാലകൃഷ്ണനെതിരെ നടപടിയെടുത്തത്. ചൊവ്വാഴ്ച്ച കൊച്ചിയില്‍ എസ്പി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഇടയിലായിരുന്നു ബിജെപി വക്താവിന്റെ വിവാദ പരാമര്‍ശം.

മനോജ് എബ്രഹാം എന്ന് പറയുന്ന, ആ പൊലീസ് നായയാണ് വാസ്തവത്തില്‍ അവിടെ അക്രമമുണ്ടാക്കിയതെന്ന് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സാധാരണ പൊലീസ് നായയ്ക്ക് ഒരു അന്തസ്സുണ്ട്. ഇത് അന്തസ്സില്ലാത്ത പൊലീസ് നായയാണ് മനോജ് എബ്രഹാം. വെറുതെ വിടൂല്ല ഞങ്ങള്‍. ഐപിഎസ് ഉണ്ടല്ലോ തോളില്‍. ഇനി ഒരു പ്രമോഷന്‍ കിട്ടണമെങ്കില്‍ സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ അയാള്‍ക്ക് പോകേണ്ടി വരുമെന്ന് പറയുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.

ബി ഗോപാല കൃഷ്ണന്‍ അന്ന് പറഞ്ഞത്

മനോജ് എബ്രഹാമിന് എതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ച് കഴിഞ്ഞുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ 25000 പൊലീസുകാരെ കൊണ്ടുവന്നാല്‍ ഞങ്ങള്‍ അമ്പതിനായിരം വിശ്വാസികളെ ശബരിമല സന്നിധാനത്തേക്ക് കൊണ്ടുവരുമെന്നും വേണമെങ്കില്‍ തടഞ്ഞോളൂവെന്നും ഗോപാലകൃഷ്ണന്‍ വെല്ലുവിളിക്കുകയും ചെയ്തു.

More from this Section

Highlights

ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായ എന്ന് വിളിച്ച്...