undefined

'ഭീഷണികളും ഭയപ്പെടുത്തലുകളും എഴുത്തുകാരെ പിന്നോട്ട് വലിക്കുന്നു'; എഴുത്തച്ഛൻ പുരസ്കാര നേട്ടത്തില്‍ എം മുകുന്ദൻ

ഭീഷണികളും ഭയപ്പെടുത്തലുകളും എഴുത്തുകാരെ പിന്നോട്ട് വലിക്കുന്നു; എഴുത്തച്ഛൻ പുരസ്കാര നേട്ടത്തില്‍ എം മുകുന്ദൻ

Highlights

കേരളസര്‍ക്കാര്‍ നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്. സംസ്‌കാരിക മന്ത്രി എകെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം...

കേരളസര്‍ക്കാര്‍ നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്. സംസ്‌കാരിക മന്ത്രി എകെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടന്ന് മുകുന്ദന്‍ പ്രതികരിച്ചു.

പുരസ്‌കാരം ഉത്തരവാദിത്തം വര്‍ധിപ്പിക്കും. സമകാലിക വിഷയത്തില്‍ എഴുത്തുകാരുടെ ശബ്ദവും സാനിധ്യവും ദുര്‍ബലമാകുന്നു. ഭീഷണികളും ഭയപ്പെടുത്തലുകളും അവരെ പുറകോട്ട് വലിക്കുന്നു. ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

2018 ലെ എഴുത്തച്ഛന്‍ പുരസ്‌ക്കാരമാണ് മുകുന്ദന് ലഭിച്ചത്. മലയാള സാഹിത്യത്തില്‍ ആധുനിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സാഹിത്യകാരന്മാരില്‍ പ്രധാനിയാണ് മുകുന്ദന്‍.

സ്വന്തം ദേശത്തിന്റെ കഥയും സംസ്‌കാരവും ഭാവനാത്മകമായി കൂട്ടിയിണക്കി മലയാള നോവല്‍ രചിച്ച മുകുന്ദന്‍ കഥാസാഹിത്യത്തിന് ആധുനിക കഥാഖ്യാന ശൈലി സമ്മാനിച്ച സാഹിത്യപ്രതിഭയാണെന്ന് ജൂറി വിലയിരുത്തി. ദേശീയവും സാര്‍വദേശീയവുമായ അനുഭവലോകങ്ങളെ നോവലിലേക്ക് ആനയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സവിശേഷ സമൂഹങ്ങളുടെ ഭാഷാപരവും ശൈലീപരവുമായ അനന്യതശയ നോവലുകളില്‍ സന്നിവേശിപ്പിക്കാന്‍ മുകുന്ദന്‍ പ്രകടിപ്പിച്ച പാടവം നിസ്തുലമാണെന്നും ജൂറി പരാമര്‍ശം

നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയ മേഖലകളിലെ ലാവണ്യദര്‍ശനത്തെ കഥാപ്രപഞ്ചത്തിന്റെ ഭാഗമാക്കി മാറ്റാന്‍ മുകുന്ദന് കഴിഞ്ഞതായും ജൂറി വിലയിരുത്തി. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ചെയര്‍മാനും കവി സച്ചിദാനന്ദന്‍, ഡോ. ജി ബാലമോഹന്‍ തമ്പി, ഡോ. സുനില്‍ പി ഇളയിടം, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്.

More from this Section

Highlights

കേരളസര്‍ക്കാര്‍ നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്. സംസ്‌കാരിക മന്ത്രി എകെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം...