undefined

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ സര്‍വ്വേ; മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റ് വരണമെന്ന് ഭൂരിപക്ഷം

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ സര്‍വ്വേ; മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റ് വരണമെന്ന് ഭൂരിപക്ഷം

Highlights

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ-സിഎന്‍എക്‌സ് സര്‍വ്വേ. 110 മുതല്‍ 120 സീറ്റ വരെ...

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ-സിഎന്‍എക്‌സ് സര്‍വ്വേ. 110 മുതല്‍ 120 സീറ്റ വരെ നേടി കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്നാണ് സര്‍വ്വേ ഫലം. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായി വരണമെന്നാണ് ഭൂരിപക്ഷം അഭിപ്രായപ്പെട്ടത്.

കോണ്‍ഗ്രസ് 43.5 ശതമാനം വോട്ട് നേടും. ബിജെപിക്ക് 40.37 ശതമാനം വോട്ടേ നേടാന്‍ കഴിയുകയുള്ളു. ബിഎസ്പി 2.58 ശതമാനത്തിലൊതുങ്ങും എന്നാണ് സര്‍വ്വേ ഫലം പറയുന്നത്. കോണ്‍ഗ്രസ് 110 മുതല്‍ 120 സീറ്റവരെ നേടുമ്പോള്‍ ബിജെപിക്ക് 70 മുതല്‍ 80 സീറ്റ് മാത്രമേ നേടാന്‍ സാധിക്കുകയുള്ളൂ. ബിഎസ്പി 1 മുതല്‍ 3 സീറ്റ് വരെ നേടുമെന്നാണ് സര്‍വ്വേ ഫലം.

നിലവിലെ മുഖ്യമന്ത്രിയുടെ വസുന്ധര രാജെയുടെ പ്രകടനം ദയനീയമായിരുന്നുവെന്ന് 48 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 35 ശതമാനം പേര്‍ സംതൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു. പുതിയ മുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റ് വരണമെന്ന് 31.75 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ വസുന്ധര രാജെ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നത് 31ശതമാനം പേരാണ്. അതേ സമയം മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 16 ശതമാനം പേര്‍ പിന്തുണക്കുന്നു.

More from this Section

Highlights

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ-സിഎന്‍എക്‌സ് സര്‍വ്വേ. 110 മുതല്‍ 120 സീറ്റ വരെ...