രശ്മി ആര് നായരുടേത് എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ടു മലയാളികള്‍ ബാംഗ്ലൂരില്‍ അറസ്റ്റില്‍.
ബാംഗ്ലൂര്‍ : മോഡലും ആക്റ്റിവിസ്റ്റുമായ രശ്മി നായരുടേത് എന്ന രീതിയില്‍ വാട്സപ്പ് ഗ്രൂപ്പുകളില്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ടു പേരെ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു . തന്റേതു എന്ന രീതിയില്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം നഗ്ന ചിത്രങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്ന പതിനഞ്ചു ഫോണ്‍ നമ്പരുകള്‍ അടങ്ങിയ പരാതി രണ്ടാഴ്ച മുന്‍പാണ് രശ്മി ബാംഗ്ലൂര്‍ MICO ലേഔട്ട് പോലീസ് സ്റെഷനില് നല്‍കിയത് . ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ആക്റ്റ് 67 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊല്ലം നെടുമ്പന സ്വദേശി വിപുല്‍ നായര്‍ തൃശൂര്‍ സ്വദേശി മുബാറക് എന്നിവരെയാണ് MICO ലേഔട്ട് പോലീസ് ബാംഗ്ലൂരിലേക്ക് വിളിച്ചു വരുത്തി ഇന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നവംബര്‍ 15 വരെ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡ് ചെയ്തു അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തിട്ടുള്ളതെന്നും പ്രതികളുടെ മൊബൈല്‍ ഫോണ്‍ റിക്കവര്‍ ചെയ്തിട്ടുണ്ട് അതില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. മറ്റുള്ള ഫോണ്‍ നമ്പരുകളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ബാംഗ്ലൂര്‍ പോലീസ് മെട്രോ പോസ്റ്റിനോട് പറഞ്ഞു.