undefined

പൊലീസ്. ശബരിമലയിലുണ്ടായ അക്രമങ്ങളില്‍ സുരേന്ദ്രന്റെ പങ്ക് തെളിയിക്കുന്ന ദൃശ്യങ്ങള്‍ നല്‍കാം- പോലീസ്

പൊലീസ്. ശബരിമലയിലുണ്ടായ അക്രമങ്ങളില്‍ സുരേന്ദ്രന്റെ പങ്ക് തെളിയിക്കുന്ന ദൃശ്യങ്ങള്‍ നല്‍കാം- പോലീസ്

Highlights

ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്...

ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പൊലീസ്. ശബരിമലയിലുണ്ടായ അക്രമങ്ങളില്‍ സുരേന്ദ്രന്റെ പങ്ക് തെളിയിക്കുന്ന ദൃശ്യങ്ങള്‍ നല്‍കാം.

അസുഖമുണ്ടെന്നത് തെളിയിക്കുന്ന രേഖകള്‍ ഒന്നും സുരേന്ദ്രന്‍ ഹാജരാക്കിയില്ലെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു. റാന്നി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തത്. സുരേന്ദ്രനെ ചോദ്യം ചെയ്തതിന് ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഭാര്യയെയും മകനെയും ഫോണ്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്ന സുരേന്ദ്രന്റെ ആവശ്യം പരിഗണിച്ച കോടതി ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ സുരേന്ദ്രന് ഫോണ്‍ വിളിക്കാമെന്നും പറഞ്ഞു.

അസ്വഭാവിക മരണ കേസുവരെ സുരേന്ദ്രന്റെ മേല്‍ പൊലീസ് ചുമത്തിയെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ജന്മനാളായതിനാലാണ് സുരേന്ദ്രന്‍ ചിത്തിര ആട്ടവിശേഷത്തിന് പോയത്. അന്നേ ദിവസം പൂജകള്‍ സുരേന്ദ്രന്‍ ബുക്ക് ചെയ്തിരുന്നു.

ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാന്‍ വീഡിയോ ദൃശ്യം ഹാജരാക്കാന്‍ പൊലീസിന് ആയിട്ടില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവും ജാമ്യാപേക്ഷക്കൊപ്പം സുരേന്ദ്രന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ കെ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ സന്ദര്‍ശിച്ചു.റിമാന്‍ഡില്‍ കഴിയുന്ന കെ. സുരേന്ദ്രനെ പുറത്തിറക്കാന്‍ നിയമപരമായ ശ്രമങ്ങള്‍ തുടരും. ഞങ്ങള്‍ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നവരാണ്. കെ. സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ നോക്കും. കേസിന്റെ കാര്യങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷകരെ അടക്കം ഉള്‍പ്പെടുത്തി പ്രത്യേകസെല്‍ രൂപീകരിക്കും. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരേ ദേശീയതലത്തിലടക്കം പോരാട്ടം ശക്തമാക്കുമെന്നും പി.എസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

More from this Section

Highlights

ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്...