undefined

വത്തിക്കാന്‍ ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ആവശ്യം; വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ നടപടി ശക്തമാക്കി .

വത്തിക്കാന്‍ ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ആവശ്യം; വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ നടപടി ശക്തമാക്കി .

Highlights

വത്തിക്കാന്‍ ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ആവശ്യം;

വത്തിക്കാന്‍ സിറ്റി: വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ നടപടി ശക്തമാക്കി വത്തിക്കാന്‍. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തില്‍ ആരോപണ വിധേയരായ രണ്ട് ചിലെ ബിഷപ്പുമാരെ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്താക്കി. ചിലെ പ്രസിഡന്റുമായുളള കൂടിക്കാഴ്ചക്കൊടുവിലാണ് നടപടി.കുറ്റാരോപിതരായതിനെ തുടര്‍ന്ന് രാജി സന്നദ്ധത അറിയിച്ച 34 ചിലെ ബിഷപ്പുമാരില്‍ മൂന്നുപേരുടെ രാജി സഭ സ്വീകരിച്ചിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ കഴിഞ്ഞമാസവും ചിലെയില്‍ നിന്ന് ഒരു വൈദികനെ വത്തിക്കാന്‍ പുറത്താക്കിയിരുന്നു. ലൈഗിംക ആരോപണങ്ങളുടെ കേസുകളില്‍ വീഴ്ച വരുത്തിയ വാഷിംഗ്ടണ്‍ ബിഷപ്പിനെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് പോപ്പിന്റെ നടപടി.ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഭ കാലത്തിനൊത്ത് മാറണമെന്നും ഭാവിതലമുറയെ സഭയ്ക്കും വിശ്വാസത്തിനും ഒപ്പം ചേര്‍ത്തു നിര്‍ത്തണമെന്നുമാണ് വിശ്വാസികളോട് സംസാരിക്കവെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടത്.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഞങ്ങളുടെ കന്യാസ്ത്രീകളെ രക്ഷിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്രയും വേഗം ഇടപെടണമെന്നും ആവശ്യം ഉയരുന്നു. വത്തിക്കാന്‍ ന്യൂസിന്റെ ഫേസ്ബുക്ക് പേജിലാണ് മലയാളികള്‍ ആവശ്യം അറിയിച്ചത്.കമന്റിട്ടു കൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും ആഗോള കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്ന പേജാണ് വത്തിക്കാന്‍ ന്യൂസ്.ഇതില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ക്ക് കമന്റായാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ക്യാമ്ബയിന്‍ ആരംഭിച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യമുയര്‍ത്തി ഹാഷ്ടാഗുകളും സജീവമാണ്.


More from this Section

Highlights

വത്തിക്കാന്‍ ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ആവശ്യം;