undefined

ലോക്സഭാ തിരഞ്ഞെടുപ്പിലും കേരളത്തില്‍ BJP പൂജ്യത്തില്‍ ഒതുങ്ങും എന്ന് റിപ്പബ്ലിക് TV

ലോക്സഭാ തിരഞ്ഞെടുപ്പിലും കേരളത്തില്‍ BJP പൂജ്യത്തില്‍ ഒതുങ്ങും എന്ന് റിപ്പബ്ലിക് TV

Highlights

ശബരിമലയിലെ സ്ത്രീ പ്രവേശന വിധി വന്നതിനെ തുടര്‍ന്ന് ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും നടത്തിയ പ്രക്ഷോഭങ്ങളൊന്നും വോട്ടായി മാറില്ലെന്ന് റിപ്പബ്ലിക്ക് ടിവി സര്‍വേ.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധി വന്നതിനെ തുടര്‍ന്ന് ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും നടത്തിയ പ്രക്ഷോഭങ്ങളൊന്നും വോട്ടായി മാറില്ലെന്ന് റിപ്പബ്ലിക്ക് ടിവി സര്‍വേ.കേരളത്തില്‍ ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ ഒകരു സീറ്റ് പോലും ബിജെപിക്ക് ലഭിക്കില്ലെന്നാണ് റിപ്പബ്ലിക്ക് ടിവിയും സി വോട്ടറും ചേര്‍ന്ന് നടത്തിയ നാഷണല്‍ അപ്രൂവല്‍ റേറ്റിംഗില്‍ പറയുന്നത്. നവംബര്‍ 1ന് നടത്തിയ തെരഞ്ഞെടുപ്പിന്റെ ഫലമാണിത്.

നവംബറിലെ സംസ്ഥാനത്തെ ജനവികാരം കണക്കിലെടുത്താല്‍ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ 16 എണ്ണം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് നേടും. ബാക്കിയുള്ള നാല് എണ്ണം എല്‍ഡിഎഫ് നേടും. ബിജെപിയ്ക്ക് ഒരു സീറ്റും ഉണ്ടാവില്ലെന്നാണ് ഫലം.ശബരിമല വിഷയത്തില്‍ പ്രക്ഷോഭങ്ങളും രഥയാത്രയുമെല്ലാം ബിജെപി സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ സെപ്തംബര്‍ മാസത്തെ ജനങ്ങളുടെ പ്രതികരണം അനുസരിച്ച് ബിജെപിക്ക് ഈ പ്രക്ഷോഭങ്ങളൊന്നും വോട്ടാക്കി മാറ്റാനോ സീറ്റുകള്‍ നേടാനോ കഴിയില്ലെന്നാണ് പറയുന്നത്.

More from this Section

Highlights

ശബരിമലയിലെ സ്ത്രീ പ്രവേശന വിധി വന്നതിനെ തുടര്‍ന്ന് ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും നടത്തിയ പ്രക്ഷോഭങ്ങളൊന്നും വോട്ടായി മാറില്ലെന്ന് റിപ്പബ്ലിക്ക് ടിവി സര്‍വേ.