undefined

വിവാദ പരാമർശത്തിൽ മേഘാലയ ഹൈകോടതി ജഡ്ജിയെ മാറ്റാനാവശ്യപ്പെട്ട് സി.പി.ഐ.എം.

വിവാദ പരാമർശത്തിൽ മേഘാലയ ഹൈകോടതി ജഡ്ജിയെ മാറ്റാനാവശ്യപ്പെട്ട് സി.പി.ഐ.എം.

Highlights

ന്യൂദൽഹി: വിവാദ പരാമർശം നടത്തിയതിന് മേഘാലയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുധീപ് രഞ്ജന്‍ സെൻ. ആര്‍മി റിക്രൂട്ട്‌മെന്റിനായി അമോൺ റാണ എന്നയാൾ ആവശ്യപ്പെട്ട...

ന്യൂദൽഹി: വിവാദ പരാമർശം നടത്തിയതിന് മേഘാലയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുധീപ് രഞ്ജന്‍ സെൻ. ആര്‍മി റിക്രൂട്ട്‌മെന്റിനായി അമോൺ റാണ എന്നയാൾ ആവശ്യപ്പെട്ട സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് മേഘാലയ സർക്കാർ നല്‍കാതിരുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിവാദ വിധി.

വിഭജനത്തിന്റെ സമയത്തുതന്നെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും, ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കാൻ ആരും ശ്രമിക്കേണ്ട എന്നുമായിരുന്നു ജസ്റ്റിസ് സെൻ വിധി പ്രസ്താവിക്കുന്നതിനിടെ പറഞ്ഞത്. ജസ്റ്റിസ് സെന്നിനെ പദവിയിൽ നിന്നും എത്രയും വേഗം നീക്കണമെന്ന് ആവശ്യപ്പെട്ട് മേഘാലയ സി.പി.ഐ.എം. ഘടകം രംഗത്ത് വന്നു.ഇന്ത്യ ഇസ്ലാമിക രാജ്യം ആകാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വേണ്ടത് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ജഡ്ജി തന്റെ വിധിപ്രസ്താവത്തിൽ പറഞ്ഞിരുന്നു

'ഇന്ത്യ ഇസ്ലാമിക രാജ്യമാക്കാന്‍ ആരും ശ്രമിക്കരുത്. അങ്ങനെയായായാല്‍ രാജ്യവും ലോകവും നശിക്കും.നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാരിനു മാത്രമേ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ സാധിക്കൂ. ദേശീയ താല്‍പ്പര്യമുള്ള ഈ വിഷയത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പിന്തുണയ്ക്കും എന്ന് താന്‍ കരുതുന്നു' ജസ്റ്റിസ് സെന്‍ പറഞ്ഞു.

More from this Section

Highlights

ന്യൂദൽഹി: വിവാദ പരാമർശം നടത്തിയതിന് മേഘാലയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുധീപ് രഞ്ജന്‍ സെൻ. ആര്‍മി റിക്രൂട്ട്‌മെന്റിനായി അമോൺ റാണ എന്നയാൾ ആവശ്യപ്പെട്ട...