undefined

ദളിത് വിരുദ്ധ അക്രമത്തിന് ഇരയായവര്‍ ദയാവധം ആവശ്യപ്പെട്ട് രാഷട്രപതിക്ക് കത്തയച്ചു.

ദളിത് വിരുദ്ധ അക്രമത്തിന് ഇരയായവര്‍ ദയാവധം ആവശ്യപ്പെട്ട് രാഷട്രപതിക്ക് കത്തയച്ചു.

Highlights

ദേശിയ തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായ ഗുജറാത്തിലെ ഉനയില്‍ നടന്ന ദളിത് വിരുദ്ധ അക്രമത്തിന് ഇരയായവര്‍ ദയാവധം ആവശ്യപ്പെട്ട് രാഷട്രപതിക്ക്...

ദേശിയ തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായ ഗുജറാത്തിലെ ഉനയില്‍ നടന്ന ദളിത് വിരുദ്ധ അക്രമത്തിന് ഇരയായവര്‍ ദയാവധം ആവശ്യപ്പെട്ട് രാഷട്രപതിക്ക് കത്തയച്ചു. ഇതുവരെ നീതി ലഭ്യമാക്കാന്‍ ഒരു നടപടിയും സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാത്തതാണ് മരണമെങ്കിലും തങ്ങള്‍ക്ക് തരൂ വെന്ന് പറഞ്ഞ് കത്തെഴുതാന്‍ ഇരകളെ നിര്‍ബന്ധിതരാക്കിയത്.

ഇരകളിലൊരാള്‍ ഡിസംബര്‍ ഏഴ് മുതല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും അവര്‍ അറിയിച്ചു.

ആക്രമണത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഇരകളിലൊരാളായ വര്‍ഷ്‌റാം സര്‍വയ്യ കത്തില്‍ വ്യക്തമാക്കി.രാഷ്ട്രപതിക്കെഴുതിയ കത്തില്‍ വര്‍ഷ്‌റാം

വര്‍ഷ്‌റാം, സഹോദരന്‍ രമേഷ്, അച്ഛന്‍ ബാലു, അമ്മ കുന്‍വാര്‍ എന്നിവരടങ്ങുന്ന എട്ട ദളിതര്‍ക്കുനേരെയായിരുന്നു 2016 ജൂലൈ 11 ന് അക്രമിസംഘം അതിക്രമം നടത്തിയത്. ചത്ത പശുവിന്റെ തോലുരിയുകയായിരുന്ന ഇവരെ ഗോരക്ഷാപ്രവര്‍ത്തകര്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.സംഘ്പരിവാറിന്റെ ഈ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുകയും അക്രമണത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ദളിത് മഹാറാലിയും സംഘടിപ്പിച്ചിരുന്നു. ക്രൂര മര്‍ദ്ദനത്തിന് ഇരകളായവരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.

ആക്രമണത്തിനുശേഷം മാടുകളുടെ തൊലിയുരിയുന്ന പരമ്പരാഗത തൊഴില്‍ ഉപേക്ഷിക്കേണ്ടിവന്നെന്നും വര്‍ഷ്‌റാം പറയുന്നു.ഉന ആക്രമണത്തില്‍ പ്രതിഷേധിച്ച് റാലി യില്‍ പങ്കെടുത്ത ദളിതര്‍ക്കെതിരെ പൊലീസ് 74 കേസുകള്‍ എടുത്തിട്ടുണ്ടെന്നും ഒന്നുപോലും റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും വര്‍ഷ്‌റാം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പൊലീസ് ദളിത് പ്രക്ഷോഭകര്‍ക്കുനേരെ വ്യാജ കേസുകളാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

വരാവലില്‍ കോടതിയിലാണ് കേസ് നടക്കുന്നത്. കേസില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം ക്രിമിനലുകള്‍ക്ക് ജാമ്യം അനുവദിക്കാതിരിക്കാന്‍ പോലും സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കത്തില്‍ വിശദമാക്കുന്നു.

More from this Section

Highlights

ദേശിയ തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായ ഗുജറാത്തിലെ ഉനയില്‍ നടന്ന ദളിത് വിരുദ്ധ അക്രമത്തിന് ഇരയായവര്‍ ദയാവധം ആവശ്യപ്പെട്ട് രാഷട്രപതിക്ക്...