undefined

ലഹരിമരുന്നുമായി സിനിമ- സീരിയല്‍ താരം പൊലീസ് പിടിയില്‍.

Highlights

കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്നുമായി സിനിമ- സീരിയല്‍ താരം പൊലീസ് പിടിയില്‍. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച തിരുവനന്തപുരം...

കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്നുമായി സിനിമ- സീരിയല്‍ താരം പൊലീസ് പിടിയില്‍. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച തിരുവനന്തപുരം സ്വദേശിനിയായ അശ്വതി ബാബുവിനെയാണ് പൊലീസ് പിടികൂടിയത്.

താരത്തിന്റെ ഡ്രൈവര്‍ ബിനോയി എബ്രഹാമും പൊലീസ് കസ്റ്റഡിയിലാണ്. എം.ജി.എം.എ എന്ന ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്നുമായാണ് ഇവരെ തൃക്കാക്കര പൊലീസ് പിടികൂടിയത്.

നിരവധി സീരിയലുകളിലും ചില സിനിമകളില്‍ സഹനടിയായും മോഡലായും അശ്വതി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ബെംഗലൂരുവില്‍ നിന്നാണ് ലഹരിമരുന്നെത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നടിയുടെ ഫ്‌ളാറ്റില്‍ നിന്നാണ് പൊലീസ് ലഹരി മരുന്ന് പിടികൂടിയത്. സംഭവത്തിന് പിന്നില്‍ വന്‍ സംഘമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.

More from this Section

Highlights

കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്നുമായി സിനിമ- സീരിയല്‍ താരം പൊലീസ് പിടിയില്‍. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച തിരുവനന്തപുരം...