undefined

തൂത്തുക്കുടി: സംസ്ഥാന ബന്ദ് തുടങ്ങി

തൂത്തുക്കുടി: സംസ്ഥാന ബന്ദ് തുടങ്ങി

Highlights

പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഡി.​എം.​കെ​യും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് തുടങ്ങി. രാവിലെ മുതൽ വൈകിട്ട് വരെയാണ് ബന്ദ്.

പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഡി.​എം.​കെ​യും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് തുടങ്ങി. രാവിലെ മുതൽ വൈകിട്ട് വരെയാണ് ബന്ദ്. കോൺഗ്രസ്, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഐ, സിപിഎം, മുസ്ളിംലീഗ് തുടങ്ങിയ പാർട്ടികളാണ് ഡിഎംകെ ക്കൊപ്പം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്.

അതേ സമയം സ്റ്റെര്‍ലൈറ്റ് ചെമ്പു സംസ്‌കരണശാല പൂട്ടാനാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭം നടത്തുന്ന തൂത്തുക്കുടിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. പ്രതിപക്ഷകക്ഷികള്‍ സമരം ഏറ്റെടുത്തതോടെ പ്രക്ഷോഭം തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. പോലീസ് വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ള ഒരാള്‍ വ്യാഴാഴ്ച രാവിലെ മരിച്ചതോടെ മരണസംഖ്യ 13 ആയി. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്.

സംഘര്‍ഷത്തില്‍ 102 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 34 പോലീസുകാരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി പറഞ്ഞു. രണ്ടുദിവസങ്ങളിലായി അറസ്റ്റു ചെയ്ത 133 പേരില്‍ 65 പേരെ മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം വ്യാഴാഴ്ച വിട്ടയച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ നിയമിച്ച ഏകാംഗകമ്മിഷന്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു.

More from this Section

Highlights

പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഡി.​എം.​കെ​യും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് തുടങ്ങി. രാവിലെ മുതൽ വൈകിട്ട് വരെയാണ് ബന്ദ്.