undefined

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനു നേരെ വെടിവെപ്പ്; മരണം പത്തായി

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനു നേരെ വെടിവെപ്പ്; മരണം പത്തായി

Highlights

  • തമിഴ്നാട്ടിലെ തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. നിരവധി പേര്‍‌ക്ക് പരിക്കേറ്റു.

തമിഴ്നാട്ടിലെ തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. നിരവധി പേര്‍‌ക്ക് പരിക്കേറ്റു. ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നു. സമരത്തിന്‍റെ 100 ആം ദിവസാചരണത്തിന് ആയിരക്കണക്കിന് പ്രതിഷേധക്കാർ തൂത്തുക്കുടിയിലെത്തിയിരുന്നു.

സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്ടർ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അതേസമയം, നിരോധനം കണക്കിലെടുക്കാതെ പ്രതിഷേധക്കാർ കളക്ട്രേറ്റിലേറ്റ് നടത്തിയ പ്രകടനം അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാർ കളക്ട്രേറ്റ് വളപ്പിലുണ്ടായിരുന്ന വാഹനക്കൾക്ക് തീയിട്ടു.

തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ നടന്ന സമരം 100 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കിയത്. 1996ലാണ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം തുടങ്ങിയത്. പ്ലാന്റ് ജലവും വായുവും മണ്ണും ഒരുപോലെ വിഷമയമാക്കുന്നുവെന്നാരോപിച്ചാണ് പ്രക്ഷോഭം തുടങ്ങിയത്.

More from this Section

Highlights

  • തമിഴ്നാട്ടിലെ തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. നിരവധി പേര്‍‌ക്ക് പരിക്കേറ്റു.