undefined

തമിഴ്‌നാടിന് 10 കോടി രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനം

തമിഴ്‌നാടിന് 10 കോടി രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനം

Highlights

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന് 10 കോടി രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള പുനര്‍നിര്‍മ്മാണത്തിന്റെ...

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന് 10 കോടി രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള പുനര്‍നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി സഹായഹസ്തങ്ങളാണ് കേരളത്തിന് തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ചത്.

പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്. നിരവധി ബോട്ടുകളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ തകര്‍ന്നത്. ഇതിനായി 3.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിക്കും.ഗജ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ കേരളത്തിന്റെ സഹായം തേടി കമലഹാസന്‍ പിണറായി വിജയന് കത്തെഴുതിയിരുന്നു.ഗജ ചുഴലിക്കാറ്റില്‍ കൂടല്ലൂര്‍, രാമനാഥപുരം, പുതുക്കോട്ട, തിരുവാവൂര്‍ തുടങ്ങിയ ജില്ലകളിലും കനത്ത നാശനഷ്ടം ഉണ്ടായിരുന്നു്. അന്ന് 1500 ലധികം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

ഏകദേശം 471ഓളം ദുതാശ്വാസ ക്യാമ്പുകളും സംസ്ഥാനത്ത് തുറന്നിരുന്നു. നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ ആഞ്ഞടിച്ച കാറ്റിനെത്തുടര്‍ന്ന് 81,000 ത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയില്‍ ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ തീരങ്ങളില്‍ വീശിയിരുന്നു.

More from this Section

Highlights

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന് 10 കോടി രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള പുനര്‍നിര്‍മ്മാണത്തിന്റെ...