undefined

ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്

ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്

Highlights

മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയില്‍ ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് അടുക്കുന്നു.വ്യാഴാഴ്ച അര്‍ധരാത്രിയോടെ തമിഴ്നാട്ടിലെ നാഗപട്ടണം...

മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയില്‍ ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് അടുക്കുന്നു.വ്യാഴാഴ്ച അര്‍ധരാത്രിയോടെ തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയില്‍ കാറ്റ് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തീരദേശ ജില്ലകളില്‍ ഏകദേശം പതിനായിരത്തിലധികം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിത്.ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകരും തയ്യാറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാഴാഴ്ചയും സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. അണ്ണാ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.

More from this Section

Highlights

മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയില്‍ ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് അടുക്കുന്നു.വ്യാഴാഴ്ച അര്‍ധരാത്രിയോടെ തമിഴ്നാട്ടിലെ നാഗപട്ടണം...