undefined

കൂട്ടുകാരുടെ ശവശരീരത്തോടൊപ്പം കൊക്കയിൽ മൂന്നു ദിവസം.

കൂട്ടുകാരുടെ   ശവശരീരത്തോടൊപ്പം   കൊക്കയിൽ  മൂന്നു ദിവസം.

Highlights

അപകടത്തിൽ പെട്ട കാറിൽ കൊക്കയിൽ , നാലാം ദിവസം പോലീസ് വാഹനം കണ്ടെത്തി രണ്ടു പേരെ രക്ഷപെടുത്തി .ഊട്ടിക്കടുതു മസിനഗുഡി റോഡിലാണ് സംഭവം.

മൂന്നു ദിവസം കൂട്ടുകാരുടെ ശവശരീരത്തോടൊപ്പം ,അപകടത്തിൽ പെട്ട കാറിൽ കൊക്കയിൽ , നാലാം ദിവസം പോലീസ്, വാഹനം കണ്ടെത്തി രണ്ടു പേരെ രക്ഷപെടുത്തി .ഊട്ടിക്കടുതു മസിനഗുഡി റോഡിലാണ് സംഭവം . സെപ്റ്റംബർ 30നാണു ചെന്നൈയിൽ നിന്നുമുള്ള ഏഴു ടൂറിസ്റ്റുകൾ ഊട്ടിയിലെ സ്റ്റെർലിങ് റിസോർട്ടിൽ രണ്ടു റൂമുകൾ ചെക്കിന് ചെയ്തത് . അവിടെ നിന്നും രാവിലെ 10 മണിക്ക് 35 km ദൂരെയുള്ള മസിനഗുഡിയിലേക്കു പോയതായിരുന്നു ഏഴുപേരും . റൂമിൽ തിരിച്ചു എത്താത്തതിനെ തുടർന്നു റിസോർട് അധികൃതർ പോലീസിൽ അറിയിച്ചു . പോലീസ് ടൂറിസ്റ്റുകളുടെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഏഴുപേരുടെയും ഫോണുകൾ രാവിലെ 11മണിയോടെ ഉള്ളതി എന്ന സ്ഥലത്തുവച്ചു സ്വിച്ച് ഓഫ് ആയതായി കണ്ടെത്തി . ഊട്ടി -കല്ലാട്ടി റോഡിൽ ഹെയർപിൻ വളവുകളും കുത്തനെ യുള്ള കൊക്കകളും നിറഞ്ഞ ഇടമാണ് അവിടം .പോലീസും ഫോറെസ്റ് സ്റ്റാഫും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ അഞ്ചുപേരുടെ മൃതദേഹവും രണ്ടു പേരെ ജീവനോടെയും കണ്ടെത്തി .അപ്പഴേക്കും മൂന്നു ദിവസം പിന്നിട്ടിരുന്നു . അരുൺ (37) ,ബി രാമരാജേഷ്‌ (38) ,എന്നിവരാണ് രക്ഷപ്പെട്ടവർ .അമർനാഥ് (36), ഇബ്രാഹിം (36), ജെ ജയകുമാർ (37), Nm രവിവർമ (38) ജുഡീസ് ആന്റോ (33) എന്നിവർ കൊല്ലപ്പെട്ടു .എല്ലാവരും ചെന്നൈ സ്വദേശികളാണെന്നു നീലഗിരി SP D ഷണ്മുഖ പ്രിയ മെട്രോപോസ്റ്റിനോട് പറഞ്ഞു

More from this Section

Highlights

അപകടത്തിൽ പെട്ട കാറിൽ കൊക്കയിൽ , നാലാം ദിവസം പോലീസ് വാഹനം കണ്ടെത്തി രണ്ടു പേരെ രക്ഷപെടുത്തി .ഊട്ടിക്കടുതു മസിനഗുഡി റോഡിലാണ് സംഭവം.