undefined

വിവാഹേതര ബന്ധത്തെ ഭർത്താവ് ന്യായീകരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി.

വിവാഹേതര ബന്ധത്തെ ഭർത്താവ് ന്യായീകരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി.

Highlights

യുവതി ജീവനൊടുക്കി.


ചെന്നൈ∙ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി വിവാഹേതര ബന്ധത്തെ ഭർത്താവ് ന്യായീകരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെന്നൈ എംജിആർ നഗറിൽ താമസിക്കുന്ന പുഷ്പലത (24) ആണു ഭർത്താവ് ജോൺ പോൾ ഫ്രാങ്ക്‌ലിനുമായുണ്ടായ വാക്കേറ്റത്തിനൊടുവിൽ ആത്മഹത്യ ചെയ്തത്. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

ഭർത്താവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുക്കും. സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യന്ന ജോൺ പോളും പുഷ്പലതയും വീട്ടുകാരുടെ എതിർപ്പ് മറികടന്നു രണ്ടു വർഷം മുൻപ് പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഇവർക്ക് ഒരു മകളുണ്ട്. പുഷ്പലത ടിബി രോഗത്തിന് മരുന്നു കഴിക്കുന്നുണ്ട്. രോഗം കണ്ടെത്തിയ ശേഷം ഭർത്താവ് തന്നിൽ നിന്ന് അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുക്കളോടു പരാതി പറഞ്ഞിരുന്നു.

ഇതിനിടെ ജോൺപോളിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു പുഷ്പലത മനസ്സിലാക്കി. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വൈകിയെത്തിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. ബന്ധം തുടർന്നാൽ പൊലീസിൽ പരാതി നൽകുമെന്നു പുഷ്പലത പറഞ്ഞു. എന്നാൽ, വിവാഹേതര ബന്ധം സുപ്രീം കോടതി കുറ്റമല്ലാതാക്കിയതിനാൽ തന്നെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ജോൺപോളിന്റെ മറുപടി. ഇതിൽ മനംനൊന്ത പുഷ്പലത രാത്രി വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.

More from this Section

Highlights

യുവതി ജീവനൊടുക്കി.