undefined

കർണാടകയിലെ പുതുക്കിയ വോട്ടർ പട്ടികയിൽ നിന്ന് 18 ലക്ഷം മുസ്ളിങ്ങൾ അപ്രത്യക്ഷരായി: ഒരു വോട്ടര്‍ മാത്രമുള്ള മുസ്‌ളീം വീടുകള്‍ 8900

കർണാടകയിലെ പുതുക്കിയ വോട്ടർ പട്ടികയിൽ നിന്ന് 18 ലക്ഷം മുസ്ളിങ്ങൾ അപ്രത്യക്ഷരായി: ഒരു വോട്ടര്‍ മാത്രമുള്ള മുസ്‌ളീം വീടുകള്‍ 8900

Highlights

സെന്റര്‍ഫോര്‍ റിസര്‍ച്ച്‌ ആന്റ് ഡിബേറ്റ്‌സ് ഇന്‍ ഡവലപ്‌മെന്റ് പോളിസീസ് എന്ന എന്‍ജിഒ ആണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

മെയിൽ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കർണാടകയിലെ പുതുക്കിയ വോട്ടേഴ്സ് ലിസ്റ്റിൽ 18 ലക്ഷം മുസ്ളിങ്ങൾ അപ്രത്യക്ഷരായതായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒ യുടെ കണ്ടെത്തൽ. സെന്റര്‍ഫോര്‍ റിസര്‍ച്ച്‌ ആന്റ് ഡിബേറ്റ്‌സ് ഇന്‍ ഡവലപ്‌മെന്റ് പോളിസീസ് എന്ന എന്‍ജിഒ ആണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

റിപ്പോർട്ട് പ്രകാരം 16 മണ്ഡലങ്ങളിലായി 1.28 ലക്ഷം വോട്ടർമാർ പഴയ ലിസ്റ്റിൽ നിന്ന് പുതുക്കിയ ലിസ്റ്റിലേക്ക് എത്തിയപ്പോൾ പുറത്തായതായി വ്യക്തമാക്കുന്നു. കർണാടകയിലെ 224 മണ്ഡലങ്ങളിൽ നിന്നായി 15 ലക്ഷത്തോളം മുസ്ളിങ്ങളാണ് ഇക്കുറി വോട്ടേഴ്സ് ലിസ്റ്റിൽ ഇടം പിടിക്കാതെ പോയത്. കഴിഞ്ഞ മാസം 28 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയും 2011 ലെ സെന്‍സസും തമ്മിലുള്ള താരതമ്യ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

കഴിഞ്ഞ സെന്‍സസ് റിപ്പോര്‍ട്ടും കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയും താരതമ്യപ്പെടുത്തിയാല്‍ ശിവാജിനഗര്‍ മണ്ഡലത്തില്‍ ഒരു വോട്ടര്‍ മാത്രമുള്ള 8900 വീടുകളുണ്ട്. ഈ മേഖലയിലെ മൊത്തം മുസ്‌ളീം വീടുകള്‍ 18,453 ആണെന്നിരിക്കെ ഈ കണക്ക് 40 ശതമാനം വരും. ഇക്കാര്യത്തില്‍ മുസ്‌ളീം വോട്ടേഴ്‌സ് ഡോട്ട് കോം എന്ന പേരില്‍ ഒരു വെബ്‌സൈറ്റും ഒരു ആപ്പും സംഘടന വികസിപ്പിച്ചിട്ടുണ്ട്. പത്രികാ സമര്‍പ്പണത്തിന്റെ അവസാന തീയതി വരെ പേര് ചേര്‍ക്കാനാകും.

More from this Section

Highlights

സെന്റര്‍ഫോര്‍ റിസര്‍ച്ച്‌ ആന്റ് ഡിബേറ്റ്‌സ് ഇന്‍ ഡവലപ്‌മെന്റ് പോളിസീസ് എന്ന എന്‍ജിഒ ആണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.