undefined

കേരളാ പോലീസിന്റെ 'ഉരുട്ടല്‍' ക്രൂരത; അഡ്വ ഷിയാസ് എഴുതുന്നു

കേരളാ പോലീസിന്റെ ഉരുട്ടല്‍ ക്രൂരത;  അഡ്വ ഷിയാസ് എഴുതുന്നു

Highlights

ഉരുട്ടുമ്പോള്‍ അതി കഠിനമായ വേദന ഉണ്ടാവും. ഒരു വിധം ആളുകളൊക്കെ ചെയ്യാത്ത കുറ്റം പോലും ഏറ്റു പോവും

കേരളത്തിലെ പോലീസുകാര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലേ? ഉരുട്ടല്‍ അപകടകരമായ മര്‍ദ്ദന മുറയാണെന്ന് ആരും ഇവര്‍ക്ക് പറഞു കൊടുക്കാത്തതെന്താ? അടിച്ചാലും ഇടിച്ചാലും ശരീരത്തില്‍ ഉണ്ടാവുന്ന മുറിവുകള്‍ ഉണ്ടാവാതിരിക്കാനാണ് ഉരുട്ടുന്നത്.

ഉരുട്ടുമ്പോള്‍ അതി കഠിനമായ വേദന ഉണ്ടാവും. ഒരു വിധം ആളുകളൊക്കെ ചെയ്യാത്ത കുറ്റം പോലും ഏറ്റു പോവും. പകേഷേ പുറത്തേക്കു മുറിവുകള്‍ കാണാത്തതിനാല്‍ ഇതുണ്ടാക്കുന്ന ഗുരുതരാവസ്ഥ പോലീസുകാര്‍ക്കും ഉരുട്ട് കിട്ടിയവനും മനസ്സിലാവില്ല. ഉരുട്ടുമ്പോള്‍ പരിക്ക് സംഭവിക്കുന്നത് ശരീരത്തിന് അകത്താണ്.

ഉരുണ്ട മരക്കഷണം കൊണ്ട് പ്രതിയുടെ തുട മുതല്‍ മുട്ട് വരെ ഇരു ഭാഗത്ത് നിന്നും രണ്ടു പേര്‍ കയറി നിന്നോ ബലപ്രയോഗം നടത്തിയോ ആണ് ഈ മുറ പോലീസുകാര്‍ ചെയ്തു വരുന്നത്. അപ്പോള്‍ പുറത്തു പരിക്ക് ഉണ്ടാവില്ല. രക്തം പുറത്തേക്കു വരികയുമില്ല. പക്ഷെ അതികഠിനമായ ഉരുട്ടല്‍ നടന്നാല്‍ തുടക്കകത്തുള്ള രക്ത ധമനികള്‍ പൊട്ടി രക്തം തുടക്കകത്ത് നിറയും. തുടയുടെ മുന്‍ഭാഗത്തുള്ള ഫെമറല്‍ വെയിന്‍, ഫെമറല്‍ ആര്‍ട്ടറി എന്നീ രക്ത കുഴലുകള്‍ ആയിരിക്കും പൊട്ടുന്നത്. ഇവ തുടയുടെ മുന്‍ഭാഗത്ത് തൊലിയുടെ ഒരു ഇഞ്ച് താഴെയാണ് ഉണ്ടാവുക. ഇവ പൊട്ടി രക്തം ഒരു ലിറ്റര്‍ തുടക്കകത്തു നിറഞ്ഞാലും ഉരുട്ടുന്ന പോലീസുകാര്‍ ഇതറിയില്ല. കാരണം തുടയുടെ വണ്ണം കൂടുന്നില്ല.

ജീവന്‍ പോകുന്ന വേദനയില്‍ പ്രതി കുറ്റം സമ്മതിച്ചാല്‍ പോലീസുകാര്‍ ഹാപ്പി. മരണ വേദന കൊണ്ട് പ്രതി അബോധാവസ്ഥയില്‍ ആയാലും പ്രതി ക്ഷീണത്താല്‍ മയങ്ങുകയാനെന്നു പോലീസുകാര്‍ കരുതും. ഇത് മാത്രമല്ല ഉരുട്ടുമ്പോള്‍ ഉണ്ടാകുന്ന ബലം മൂലം രക്ത കുഴലുകള്‍ക്ക് ഒപ്പം തന്നെ മസിലുകള്‍ക്കും ക്ഷതം സംഭവിക്കാം. ഇങ്ങിനെ മസിലുകള്‍ക്ക് പരിക്ക് എല്ക്കുമ്പോള്‍ ഉണ്ടാകുന്ന മയോ ഗ്ലോബിന്‍ എന്ന മസില്‍ പ്രോട്ടീന്‍ തുടയില്‍ നിറഞ്ഞ രക്തത്തില്‍ കലര്‍ന്നാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ച് മരണം ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ഇനിയെങ്കിലും പോലീസുകാര്‍ക്കുള്ള ട്രെയിനിംഗ് ക്ലാസ്സുകളില്‍ ഉരുട്ടലിന്റെ ഭീകരാവസ്ഥ മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ നല്ലത്. കുറെ പേര്‍ രക്ഷപ്പെടും......

അഡ്വ: ഷിയാസ് കുഞ്ഞിബാവ

More from this Section

Highlights

ഉരുട്ടുമ്പോള്‍ അതി കഠിനമായ വേദന ഉണ്ടാവും. ഒരു വിധം ആളുകളൊക്കെ ചെയ്യാത്ത കുറ്റം പോലും ഏറ്റു പോവും